മിസ് ക്യൂൻ ഓഫ് ഇന്ത്യ മത്സരത്തിൽ തിളങ്ങി ബെംഗളൂരു മലയാളി, പരിചയപ്പെടാം വർണ സമ്പത്തിനെ...
മലയാളി ആണെങ്കിലും വര്‍ണ പഠിച്ചതും വളര്‍ന്നും ബെംഗളൂരുവില്‍ ആണ്.
മോഡലിംഗ് രംഗത്തെ പുത്തന്‍ താരോദയമാണ് ബെംഗളൂരു സുന്ദരി വര്‍ണ സമ്പത്ത്. ഈ വര്‍ഷത്തെ മിസ് ക്യൂൻ ഓഫ് ഇന്ത്യ മത്സരത്തില്‍ റണ്ണര്‍അപ് ആയതാണ് വര്‍ണയുടെ ഒടുവിലത്തെ നേട്ടം. മികച്ച നര്‍ത്തകി കൂടിയാണ് വര്‍ണ.

ബെംഗളൂരുവില്‍ നടന്ന മിസ് മലയാളി മത്സരത്തില്‍ വിജയിയായിരുന്നു വര്‍ണ. കൊച്ചിയില്‍ നടന്ന ആഗോള മത്സരത്തിലും ബെംഗളൂരു പ്രൊവിന്‍സിനെ പ്രതിനിധീകരിച്ചു.മിസ് മാംഗളൂര്‍ (2014), മിസ് ബാംഗ്ലൂര്‍ (2016) എന്നിവയാണ് വര്‍ണയുടെ മറ്റഅ നേട്ടങ്ങള്‍

മലയാളി ആണെങ്കിലും വര്‍ണ പഠിച്ചതും വളര്‍ന്നും ബെംഗളൂരുവില്‍ ആണ്. സെന്റ് ഫ്രാന്‍സിസ് എക്‌സാവീര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലും മൗണ്‍ കാര്‍മ്മല്‍ കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. അച്ഛന്‍ കന്നഡിക ആണെങ്കിലും വര്‍ണയുടെ അമ്മ കോട്ടയംകാരിയാണ്.

കെആര്‍പുരം കേബ്രിഡ്ജ് പി.യു കോളേജില്‍ ബയോളജി ലക്ച്ചറാണ് വര്‍ണ. ഒപ്പം ലൈഫ് സയന്‍സില്‍ പിഎച്ച് ഡിയും ചെയ്യുന്നു.

ഉത്തര്‍പ്രദേശിന്റെ ആകാന്‍ഷ മിശ്രയ്ക്കാണ് ഒന്നാം സ്ഥാനം. പതിനാറ് സുന്ദരികളില്‍ മൂന്നാം സ്ഥാനം നേടാന്‍ ഈ ബെംഗളൂരു സുന്ദരിയ്ക്ക് ആയി.












Click it and Unblock the Notifications