കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗുളുരുവില്‍ കള്ളനോട്ട് കേന്ദ്രം നടത്തിയ മലയാളികള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബംഗളൂരുവില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം നടത്തിയ മലയാളികള്‍ അറസ്റ്റില്‍ | Oneindia Malayalam

ബെംഗുളുരു: ബെംഗുളുരുവില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം നടത്തിവന്ന മലയാളികളെ പോലീസ് അറസ്റ്റു ചെയ്തു. ഹൊസൂരില്‍നിന്നുമാണ് മുപ്പത്തിയൊന്നരലക്ഷത്തിന്റെ കള്ളനോട്ടും ഇതുണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. പൂഞ്ഞാര്‍ കാഞ്ഞങ്ങാടി സ്വദേശികളാണ് അറസ്റ്റിലായത്.

ജയ ടിവി ഓഫീസിൽ മാത്രമല്ല ശശികലയുടെ ബന്ധു വീടുകളിലും റെയ്ഡ്, കരുതിക്കൂട്ടിയുള്ള പദ്ധതിയെന്ന് ദിനകരൻജയ ടിവി ഓഫീസിൽ മാത്രമല്ല ശശികലയുടെ ബന്ധു വീടുകളിലും റെയ്ഡ്, കരുതിക്കൂട്ടിയുള്ള പദ്ധതിയെന്ന് ദിനകരൻ

നാല്‍പത്തിയാറുകാരനായ ഗോള്‍ജോസ്ഫ്, മുപ്പത്തിനാലുകരനായ ഷിഹാബ്, ഇരുപത്തിരണ്ടുകാരനായ വിപിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ നിര്‍മ്മിച്ച ഒരുകോടിയിലധികം രൂപയുടെ കള്ളനോട്ടുകള്‍ കേരളത്തിലും ബംഗളൂരുവിലുമായി വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പത്തൊന്‍പത് ലക്ഷത്തിനാല്‍പതിനായിരം രൂപയുടെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും പന്ത്രണ്ട് ലക്ഷം രൂപയ്ക്കുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് ഇവരില്‍നിന്നും കണ്ടെത്തിയത്.

arrest

രണ്ട് ലാപ്‌ടോപ്പ്, നാല് സ്‌കാനര്‍, നാല് പ്രിന്ററുകള്‍,സ്‌ക്രീന്‍ പ്രിന്‍ഡിങ്ങിനുള്ള ഉപകരണം, നോട്ട് അച്ചടിക്കുവാനുള്ള പതിനാല് കിലോ പേപ്പറുകള്‍, എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വാടകയ്ക്ക് വീടെടുത്താണ് മൂവര്‍സംഘം കള്ളനോട്ടടി നടത്തിവന്നിരുന്നത്. നാലുമാസത്തോളമായി ഇവര്‍ ബംഗളൂരുവില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം നടത്തിവരികയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

English summary
Bengaluru; Malayalees arrested from Black money racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X