സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി ചെറുവിരല്‍ മുറിച്ച് കാണിക്കയിട്ട ഏകലവ്യനെ കാണണ്ടേ!
ബെംഗളൂരു: ദ്രാേണാചാര്യര്‍ക്കു വേണ്ടി സ്വന്തം വിരല്‍ മുറിച്ച് നല്‍കിയ ഏകലവ്യന്റെ കഥ നിങ്ങള്‍ കേട്ടു കാണും എന്നാല്‍ മോഡേണ്‍ യുഗത്തിലെ ഏകലവ്യനെ കണ്ടിട്ടുണ്ടോ ?
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിക്കുന്നതിന് സ്വന്തം ചെറുവിരല്‍ മുറിച്ച് തിരുപതി ക്ഷേത്രത്തില്‍ കാണിക്കയിട്ട ഏകലവ്യനാണ് 35 കാരനായ സുരേഷ്.

രാമനഗരം സ്വദേശി സുരേഷ്
ബിസിനസ്സുകാരനാണ് 35 കാരനായ സുരേഷ്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് ചെറുവിരല്‍ മുറിച്ച് ആയിരം രൂപ നോട്ടില്‍ പൊതിഞ്ഞ് തിരുപതി ക്ഷേത്രത്തില്‍ കാണിക്കയായി ഇട്ടത്.

ഡിസംബര്‍ 25നാണ് സംഭവം
ഹെറാള്‍ഡ് കേസ് ചൂട് പിടിച്ചു നില്‍ക്കുന്ന സമയത്താണ് സുരേഷ് ഇത് ചെയ്യുന്നത്. കോണ്‍ഗ്രസ് അംഗങ്ങളെല്ലാം കേസില്‍ അസ്വസ്ഥനായിരിക്കുന്ന സമയത്ത് തനിക്ക് ഇതാണ് അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് എന്നാണ് സുരേഷ് പറയുന്നത്.

സുരേഷിന്റെ പ്രാര്‍ത്ഥന തിരുപ്പതിയപ്പന്‍ കേട്ടു
ജാമ്യം ലഭിക്കണം എന്ന് മാത്രമായിരുന്നു സുരേഷിന്റെ പ്രാര്‍ത്ഥന, അത് തിരുപതിയപ്പന്‍ കേട്ടു. കേസില്‍ രണ്ട് പേര്‍ക്കും ജാമ്യം കിട്ടിയിരുന്നു.

കേസ് ഫെബ്രുവരി 20 ന് പരിഗണിക്കും
കേസില്‍ രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.ഫെബ്രുവരി 20 നാണ് കേസ് അടുത്തത് പരിഗണിക്കുന്നത്. സോണിയയും രാഹുലും ജയിലിലേക്ക് പോകുമോ ഇല്ലയോ എന്ന് കണ്ടറിയേണ്ടി വരും.

ജാമ്യം കിട്ടാന്‍ വിരല്‍ നല്‍കി, കേസ് തള്ളാന്‍ എന്തു ചെയ്യും?
കേസില്‍ ജാമ്യം കിട്ടുന്നതിന് വേണ്ടിയാണ് സുരേഷ് വിരല്‍ നല്‍കിയത്,ഇനി കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്തായിരിക്കും സുരേഷ് ചെയ്യുന്നത്.

ഇനിയുമുണ്ടോ ഏകലവ്യന്മാര്‍
സോണിയക്കും രാഹുലിനും വേണ്ടി ജീവന്‍ നല്‍കാന്‍ മടിയില്ലാത്ത പ്രജകള്‍ ഇനിയുമുണ്ടോ?

നാഷണല്‍ ഹെറാള്‍ഡ് കേസ്
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications