ഓടികൊണ്ടിരിക്കുന്ന ബസ്സിൽ 45 കാരനെ വെട്ടിക്കൊന്നു; സംഭവം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ, കാരണം...?
ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നാൽപ്പത്തഞ്ചുകാരനെ വെട്ടിക്കൊന്നു. ബിഎംടിസി ബസിൽ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആന്ധ്രപ്രദേശ് സ്വദേശി സീതാറാം ഏലിയാസ് ആണ് മരിച്ചത്. മൂന്ന് പേർ ചേർന്ന് വയറിനും കഴുത്തിനും കുത്തുകയായിരുന്നു. ആനക്കലിനും മജിസ്റ്റിക്കിനും ഇടയിൽ രാവിലെ 9.45ഓടെയാണ് ക്രൂര കൊലപാതകം നടന്നത്.
ഓൾഡ് എയർപോർട്ട് റോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ സീതാറാമിനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടപ്പയിൽ നിന്ന് ഹോസ്കോട്ടെ എന്ന സ്ഥലത്തേക്ക് പോകുന്ന ബസ്ടിക്കറ്റ് സീതാറാമിനെ പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ ഏകദേശം ആറ് മണിയോടെയാണ് ആ ടിക്കറ്റ് എടുത്തിരുന്നത്.

തുടർന്ന് സീതാറാം കൊനപ്പന അഗ്രഹാരത്തിലേക്കുള്ള ബസ്സിൽ കയറി. കൊനപ്പന അഗ്രഹാര സ്റ്റോപ്പിലിറങ്ങി കുറച്ച് മുന്നോട്ട് നടന്നപ്പോൾ കത്തിയുമായി മൂന്ന് പേർ ഇദ്ദേഹത്തിന്റെ പിന്നാലെ വരികയായിരുന്നു. ജീവനും കൊണ്ട് ഓടിയ സീതാറാം ബിഎംടിസി ബസ്സിൽ കയറി. പിന്നാലെ ബസ്സിൽ കയറിയ അക്രമിസംഘം യാത്രക്കാർ നോക്കി നിൽക്കെ കുത്തുകയായിരുന്നു.
അക്രമം നടത്തിയ ഒരാളുടെ പ്രായം ഏകദേശം അറുപത് വയസിനോടടുത്തുണ്ടെന്നും ബാക്കി രണ്ട് പേരും ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ളവരാണെന്നും ദൃക്സാകിഷികൾ പറയുന്നു. സീതാറാമിനെ അക്രമി സംഘം കടപ്പമുതൽ പിന്തുടർന്നിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. അക്രമം നടന്ന സമയം ബസ്സിൽ മുപ്പ‍്‍ഞ്ചോളം യാത്രക്കാരുണ്ടായിരുന്നു. സംഭവം നടന്ന ഉടൻ ഡ്രൈവർ ബസ്സ് നിർത്തി. ഉടൻ തന്നെ അക്രമി സംഘം ബസ്സിൽ നിന്ന് ഇറങ്ങി വ്യത്യസ്ത ദിശയിലേകക് ഓടിപ്പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications