യുവാവിനെ ജനകൂട്ടം തല്ലി കൊന്നു; മർദ്ദിക്കാൻ യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നെന്ന് പോലീസ്!
ബെംഗളൂരു: യുവാവിനെ ജനക്കൂട്ടം തല്ലലി കൊന്നു. ബെംഗളൂരുവിലാണ് സംഭംവം. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ് ബാറ്റും മരത്തടികളും ഉപയോഗിച്ച് മർദിച്ചത്. രാജസ്ഥാൻ സ്വദേശി കാലുറാം എന്നയാളാണ് മർദനത്തിൽ മരിച്ചത്. ചാമരാജ്പെട്ട് പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന് സംശയിച്ച് ചില സ്ത്രീകൾ പിന്തുടരുകയും ഇവരോടൊപ്പമുള്ളവർ ആക്രമിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകൾ ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്ന് തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റെയ്ച്ചൂർ ജില്ലയിൽ തട്ടിക്കൊണ്ടു പോകുന്നയാളാണെന്ന് സംശയിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജക്കൂട്ടം മർദ്ദിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്. യുവാവിനെ മർദിക്കാൻ യാതൊരു അടിസ്ഥാനവുമില്ലായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ കാലുറാം ഒരു മാസം മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്.












Click it and Unblock the Notifications