നികുതിയും ഇൻഷുറൻസും അടച്ചില്ല: അമിതാഭ് ബച്ചന്റെ റോൾസ് റോയ്സ് പിടിച്ചെടുത്ത് കർണ്ണാടക എംവിഡി
ബെംഗളൂരു: പ്രമുഖ സിനിമാ താരങ്ങൾക്കെതിരെ നികുതി വെട്ടിപ്പിന് കേസെടുത്ത സംഭവങ്ങൾ അടുത്ത കാലത്താണുണ്ടായത്. തമിഴിലെ പ്രമുഖ താരങ്ങളായ വിജയ്, ധനുഷ് എന്നിവർക്കെതിരെ ആഢംബര കാറിന്റെ നികുതി വെട്ടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടികളുമായി നീങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡ് താരത്തിന്റെ പേരിലുള്ള കാറിനും കുരുക്ക് മുറുകുന്നത്.
പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

ബോളിവുഡ് താരം അമിതാബ് ബച്ചന്റെ പേരിലുള്ള ആഡംബര കാറിനെതിരെ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി. നികുതി അടച്ചില്ലെന്നും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനും കര്‍ണാടക മോട്ടോര്‍വാഹന വകുപ്പാണ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തിട്ടുള്ളത്. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന്‍ വിറ്റതാണ് ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ള ആഢംബര കാര്‍. മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്‍മാന്‍ ഖാന്‍ എന്ന വ്യക്തിയായിരുന്നു വാഹനം ഓടിച്ചിരുന്നത്.

അമിതാഭ് ബച്ചനിൽ നിന്ന് റോൾസ് റോയ്സ് കാർ വാങ്ങിയ വ്യക്തി ഇതുവരെ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും ഗതാഗത വകുപ്പിന്റെ അഡീഷണൽ കമ്മീഷണർ നരേന്ദ്ര ഹോൾക്കറെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ അമിതാഭ് ബച്ചന്റേത് അടക്കം ഏഴ് ലക്ഷ്വറി കാറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

രഹസ്യ വിവരം ലഭിച്ചതോടെ ഇത്തരം കാറുകൾ പിടിച്ചെടുക്കാൻ ബംഗളൂരുവിലെ യുബി സിറ്റിക്ക് സമീപം ആഗസ്റ്റ് 22 ന് വൈകുന്നേരമാണ് ബെംഗളൂരു ആർടിഒ പ്രത്യേക പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് വിറ്റ ശേഷവും അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള റോൾസ് റോയിസ് ഫാന്റം ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്. പിടികൂടിയത്. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും ഇപ്പോൾ സിറ്റി ആർടിഒയുടെ കസ്റ്റഡിയിലാണുള്ളത്.

ആർടിഒ പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും, വിവിധ ഹൈ-എൻഡ് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത കാറുകളുടെ പട്ടികയിൽ റോൾസ് റോയിസ് ഫാന്റം, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എക്സ് ജെഎൽ, ഫെരാരി, ഔഡി ആർ8, പോർഷെ തുടങ്ങിയവ ആഢംബര വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്.

ആഗസ്റ്റ് 22ന് ബെംഗളൂരുവിൽ വെച്ച് പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളോട് രേഖകൾ നേരിട്ട് ഹാജരാക്കാൻ ആർടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ വ്യക്തമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന ശരിയായ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം. വാഹനത്തിന്റെ ഉടമകൾ സാധുതയുള്ള രേഖകൾ ഉടമകൾ ഹാജരാക്കിയാൽ മാത്രമായിരിക്കും വാഹനങ്ങൾ വിട്ടയക്കുക. രേഖകൾ തൃപ്തികരമല്ലാത്ത പക്ഷം പിടിച്ചെടുത്ത വാഹനങ്ങളെല്ലാം ലേലം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കാറുകളുടെ കാര്യത്തിൽ ഏറ്റവും കർശനമായ നിയമങ്ങൾ കൈക്കൊള്ളുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന റോഡ് നികുതിയുള്ള സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് കർണാടക. അതിനാൽ ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാഹനം രജിസ്റ്റർ ചെയ്യുന്ന തന്ത്രമാണ് മിക്ക കാർ ഉടമകളും പയറ്റുന്നത്. ഈ നീക്കം , കർണാടക സര്‍ക്കാരിന് വലിയതോതിൽ വരുമാന നഷ്‍ടം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് കര്‍ശന പരിശോധനയുമായി അധികൃതര്‍ രംഗത്തെത്തുന്നത്.

2019ലാണ് അമിതാഭ് ബച്ചൻ തന്റെ റോൾസ് റോയ്‌സ് ബെംഗളൂരുവിലെ ഒരു ബിസിനസുകാരന് വിറ്റത്. അന്ന് മാധ്യമങ്ങൾ ഇത് വാർത്തയാക്കിയിരുന്നുവെങ്കിലും ഇടപാടിന്റെ തുക വെളിപ്പെടുത്തിയിരുന്നില്ല. 2007 -ലെ ഏകലവ്യ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് ശേഷം ചലച്ചിത്ര നിർമ്മാതാവ് വിധു വിനോദ് ചോപ്രയാണ് ഈ റോൾസ് റോയ്‌സ് അമിതാഭ് ബച്ചന് സമ്മാനിച്ചത്. ഇതാണ് പിന്നീട് ബച്ചൻ വിൽക്കുന്നത്.

ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് ആഡംബര കാറിന് നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പർ സ്റ്റാരായ വിജയ് ക്ക് മദ്രാസ് ഹൈക്കോടതി പിഴയിട്ടിരുന്നു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനായിരുന്നു നിർദേശം. രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. 201ൽ ഇറക്കുമതി ചെയ്ത കാറിനുള്ള നികുതി ഇളവ് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. സാധാരണക്കാർ നികുതി അടയ്ക്കാനും നിയമം അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോൾ സമൂഹത്തിൽ അറിയപ്പെടുന്നവരുടെ ഇത്തരത്തിലുള്ള പ്രവണതകൾ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു.

നടന്‍ വിജയ്ക്ക് പിന്നാലെ ധനുഷും ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ റീജയണൽ ട്രാൻസ്പോർട്ട് ഓഫീസർ കമേഴ്സ്യൽ ടാക് വിഭാഗത്തിന്റെ എൻഒസി ആവശ്യപ്പെട്ടതോടെയാണ് ധനുഷ് കോടതിയ സമീപിക്കുന്നത്. 60.66 ലക്ഷം രൂപ അടച്ചാൽ മാത്രമേ എൻഒസി ലഭിക്കൂ എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.












Click it and Unblock the Notifications