Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് മൊഡ്യൂളിന്റെ ഭാഗം; ബെംഗളൂരു സ്വദേശി കുളുവില്‍ അറസ്റ്റില്‍

ഐസിസ് പ്രവര്‍ത്തനത്തിനായി വ്യാജ പേരില്‍ കുളുവില്‍ താമസിക്കുകയായിരുന്നുഅബ്ദുള്‍ അബീദ് ഖാന്‍ എന്ന് ഡിജിപി സഞ്ജയ്കുമാര്‍ പറഞ്ഞു.

ബെംഗളൂരു: ഐസിസ് പ്രവര്‍ത്തകനായ ബെംഗളൂരു സ്വദേശിയെ ഹിമാചല്‍ പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിമൂന്ന്കാരനായ അബ്ദുള്‍ അബീദ് ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ഐസിസ് പ്രവര്‍ത്തനത്തിനായി വ്യാജ പേരില്‍ കുളുവില്‍ താമസിക്കുകയായിരുന്നുഅബ്ദുള്‍ അബീദ് ഖാന്‍ എന്ന് ഡിജിപി സഞ്ജയ്കുമാര്‍ പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ അബീദിനെ ചോദ്യം ചെയ്‌തെങ്കിലും ഐസിസുമായുള്ള ബന്ധം എന്താണെന്ന് കൃത്യമായി മനസിലായിട്ടില്ല.

ISIS

എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ഐസിസിന്റെ ആശയത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്ന് മനസിലായെന്ന് പോലീസ് പറയുന്നു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐസിസ് മോഡ്യൂളിന്റെ ഭാഗമാണ് ഇയാള്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. രാജ്യ വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ നിരവധി ഐസിസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+