Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ പുതിയ എംഎആർ റോഡ് ഉടൻ തുറക്കും; മൈസൂരു റോഡിൽ നിന്ന് മഗഡി റോഡിലേക്കുള്ള യാത ഇനി വേഗത്തിൽ

മൈസൂരു റോഡ്-മാഗഡി റോഡ് ഇടനാഴിയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് .അടുത്ത 15 ദിവസത്തിനുള്ളിൽ ഈ 10-വരി പാത പൊതുഗതാഗതത്തിനായി തുറന്ന് നൽകും. തെക്ക്, പടിഞ്ഞാറൻ ബെംഗളൂരുവിലെ യാത്രക്കാർക്ക് നടപടി വലിയ ആശ്വാസമാകും.

മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ പേരിലുള്ള ഈ റോഡ്, നാടപ്രഭു കെമ്പഗൗഡ ലേഔട്ടിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. സിഗ്നലുകളില്ലാതെ ഒരുക്കിയിരിക്കുന്ന ഈ പാത, ലേഔട്ടിലെ ഒൻപത് ബ്ലോക്കുകളെ നേരിട്ട് ബന്ധിപ്പിക്കും.

mar-2-jpg-1779292491085

ചലഘട്ടയെ മാഗഡി റോഡിലെ കടബഗെരെ ക്രോസുമായി ബന്ധിപ്പിക്കുന്നതാണ് 300 അടി വീതിയുള്ള ടോൾ രഹിത പാത.പാത യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിന്റെ പുറംപ്രദേശങ്ങളിലെ തിരക്ക് കുറയും. മാത്രമല്ല യാത്ര സമയവും ഗണ്യമായി കുറയും.

2018-ൽ ആരംഭിച്ച ഈ പദ്ധതിക്കായി 321.21 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. തുടക്കത്തിൽ 465 കോടിയായി കണക്കാക്കിയിരുന്ന ചെലവ്, കാലതാമസം, സാങ്കേതിക തടസ്സങ്ങൾ, അധിക ജോലികൾ എന്നിവ കാരണം ഏകദേശം 631 കോടിയായി ഉയർന്നു.

കമ്പിപ്പുര, കെ. കൃഷ്ണസാഗര, ഭീമനക്കുപ്പേ, കൊമ്മഘട്ട, കാഞ്ചനപ്പുര, സുലികെരെ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഈ ഇടനാഴിയിൽ 17 സർവീസ് റോഡ് പ്രവേശന കവാടങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് വലിയ അണ്ടർപാസുകളും 64 ചെറിയ പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്.

ചലഘട്ടയ്ക്ക് സമീപം 250 മീറ്റർ നീളമുള്ള ടണൽ റോഡും റെയിൽവേ അണ്ടർപാസും ഇതിനകം പൂർത്തിയായി. അവസാനഘട്ട ടാറിംഗ്, ലെയിൻ മാർക്കിംഗ്, പെയിന്റിംഗ് ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.

ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യ ശ്രമങ്ങൾ. എന്നാൽ ബെംഗളൂരുവിലെ മഴയും റെയിൽവേ അനുമതി വൈകിയതും കാരണം പ്രവർത്തനങ്ങളിൽ താമസം സംഭവിച്ചു. ഇതിനെ തുടർന്ന് ബിഡിഎ കഴിഞ്ഞ ആഴ്ചകളിൽ കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് രാവും പകലും പ്രവർത്തനം വേഗത്തിലാക്കിയിരിക്കുകയാണ്.

പാത തുറന്നാൽ മാഗഡി റോഡ് വഴി ഹസ്സൻ, കുനിഗൽ എന്നിവിടങ്ങളിലേക്കും മൈസൂരു റോഡ് വഴി മാണ്ഡ്യ, രാമനഗര, ബിഡദി എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാകും. നഗരമധ്യത്തിലെ തിരക്ക് ഒഴിവാക്കി പുറംപ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്താൻ ഇത് സഹായിക്കും.

എൻഐസിഇ റോഡിന് സമീപം കൂടി കടന്നുപോകുന്ന ഈ ഇടനാഴി, ലേഔട്ടുകളിലേക്കും ഔട്ടർ റിംഗ് റോഡ് ഗതാഗത മാർഗങ്ങളിലേക്കുമുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷ. പ്രവർത്തനം ആരംഭിക്കുന്നതോടെ ബെംഗളൂരുവിന്റെ പുറംഭാഗങ്ങളിലെ ഗതാഗത സമ്മർദ്ദം ഗണ്യമായി കുറയുമെന്ന് അധികൃതർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+