ബെംഗളൂരുവിന് പണി കൊടുക്കാൻ തമിഴ്നാടും ആന്ധ്രയും; വമ്പൻ പദ്ധതികൾ, യാത്രക്കാർ കൈവിടും
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള ആശ്രിതത്വം കുറയ്ക്കാൻ തമിഴ്നാടും ആന്ധ്രപ്രദേശും. ഇരുസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ബെംഗളൂരു വിമാനത്താവളത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ വ്യവസായ-വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപം പുതിയ വിമാനത്താവളങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരുകൾ.
ബെംഗളൂരു അതിർത്തിയിലുള്ള ഹൊസൂരിൽ പുതിയ എയർപോർട്ട് നിർമ്മിക്കാനാണ് തമിഴ്നാട് നിർദേശിച്ചിരിക്കുന്നത്. പ്രതിവർഷം 30 മില്യണ് യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള എയർപോർട്ടാണ് ലക്ഷ്യം. കൃഷ്ണഗിരി ജില്ലയിലെ ബെരിഗായ്-ബെഗലൂർ-ഷൂലാഗിരി പ്രദേശത്തെ 2979 ഏക്കർ ഭൂമിയാണ് എയർപോർട്ടിനായി കണ്ടെത്തിയിരിക്കുന്നത്. ഹൊസൂരിലെ വ്യവസായ മേഖലയ്ക്കും ദക്ഷിണ ബെംഗളൂരിലെ ഐടി ഇടനാഴിക്കും ഒരു പോലെ പ്രയോജനപ്പെടുന്നതായിരിക്കും പദ്ധതി. ഇലക്ട്രോണിക്സ് സിറ്റി, സർജാപൂർ, ജിഗനി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും എയർപോർട്ട് ഗുണകരമാകും.

ബെംഗളൂരിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ് ഹൊസൂർ. നിലവിൽ ഈ പ്രദേശത്തുള്ളവർ വളരെ അകലെയുള്ള ബെംഗളൂരു എയർപോർട്ടിനേയാണ് ആശ്രയിക്കുന്നത്. ഹൊസൂരിൽ പുതിയ എയർപോർട്ട് യാഥാർത്ഥ്യമായാൽ ബിസിനസുകാർക്കും മറ്റ് ജോലിക്കാർക്കും ദേവനഹള്ളിയിലേക്കുള്ള മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാൻ സാധിക്കും.
അതേസമയം പുതിയ എയർപോർട്ടെന്ന തമിഴ്നാടിൻ്റെ സ്വപ്നത്തിന് തുടരെ തിരിച്ചടികളാണ് ലഭിച്ചത്. സർക്കാർ നിർദേശം കേന്ദ്രം തള്ളുകയായിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിൻ്റെ ) പ്രതിരോധ പദ്ധതികൾ, വിമാന പരീക്ഷണങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നടത്തേണ്ടുന്നതിനാൽ വ്യോമപാത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തടസം ഉന്നയിച്ചത്. ബെംഗളൂരു എയർപോർട്ടും കേന്ദ്രസർക്കാരും തമ്മിലുള്ള കരാർ ആയിരുന്നു മറ്റൊരു വെല്ലുവിളി. ഈ കരാർ പ്രകാരം 2033 വരെ ബെംഗളൂരു എയർപോർട്ടിൻ്റെ പരിസരത്ത് പുതിയ എയർപോർട്ട് സ്ഥാപിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അതേസമയം തമിഴ്നാടിന് തിരിച്ചടി നേരിട്ടെങ്കിലും ചിറ്റൂർ ജില്ലയിൽ പുതിയ ഗ്രീൻഫീൽഡ് എർപോർട്ട് നിർമ്മിക്കാനുള്ള നീക്കവുമായി മുന്നോട്ട് നീങ്ങുകയാണ് ആന്ധ്രാപ്രദേശ്. കേന്ദ്രസർക്കാരിൽ നിന്നും പദ്ധതിക്കായുള്ള സൈറ്റ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. എയർപോർട്ടിനായി 1788 ഏക്കർ ഭൂമിയാണ് സംസ്ഥാന സഡര്രാർ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 1300 ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി 734 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ പദ്ധതി ചെലവ് 1142.10 കോടിയായിരിക്കും. ബെംഗളൂരിനോടും ഹൊസൂരിനോടും അടുത്ത് കിടക്കുന്ന പ്രദേശമാണ് കൊപ്പം. അതുകൊണ്ട് തന്നെ പുതിയ എയർപോർട്ട് യാഥാർത്ഥ്യമായാൽ ബെംഗളൂരു എയർപോർട്ടിന് ഇത് വലിയ വെല്ലുവിളിയായിരിക്കും.
ഹൊസൂർ എയർപോർട്ട് യാഥാർഥ്യമായാൽ അത് ബെംഗളൂരു സൌത്തിൽ നിന്നുള്ള യാത്രക്കാരെ കൂടുതലായി അവിടേക്ക് ആകർഷിക്കും. തമിഴ്നാടിൻ്റേയും ആന്ധ്രയുടേയും കർണാടകയുടേയും അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് കൊപ്പം എയർപോർട്ട് വലിയ അനുഗ്രമാകും. മത്സരം യാത്രക്കാരുടെ കാര്യത്തിൽ മാത്രമായിരിക്കില്ല. നിർമാണ യൂണിറ്റുകൾ, ടെക്നോളജി സെന്ററുകൾ, വെയർഹൗസുകൾ തുടങ്ങി വിവിധ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം നോക്കുന്ന കമ്പനികളും ഈ എയർപോർട്ടുകൾക്ക് സമീപത്തേക്ക് മാറും. അത് ബെംഗളൂരിനെ സംബന്ധിച്ച് തിരിച്ചടിയാകും', വിദഗ്ധർ പറഞ്ഞു.


Click it and Unblock the Notifications
