ബെംഗളൂരുവിനല്ല, ലോട്ടറി തമിഴ്നാടിന്..പുതിയ ഹൊസൂർ എയർപോർട്ട് പദ്ധതിയിൽ വൻ ട്വിസ്റ്റ്
തമിഴ്‌നാടിന്റെ ഹോസൂരിലെ ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിക്ക് സാധ്യതയേറുന്നു. 2033 ൽ മാത്രമേ ബെംഗളൂരു എയർപോർട്ടിൻ്റെ 150 കിലോമീറ്റർ പുതിയൊരു വിമാനത്താവളത്തിന് അനുമതി നൽകൂവെന്നായിരുന്നു നേരത്തേ കേന്ദ്ര നയം. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ ഏറ്റവും പുതിയ വ്യക്തത ഹോസൂരിന് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്.
150 കിലോമീറ്റർ വ്യോമദൂര നിയമം നിലവിലുള്ള വിമാനത്താവളങ്ങൾക്ക് സമീപം പുതിയ വികസനം സ്ഥിരമായി തടയാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. വിമാനത്താവളങ്ങളുടെ വളർച്ചാ ഘട്ടത്തിൽ അവയുടെ പ്രവർത്തനപരമായ നിലനിൽപ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാർഗ നിർദേശം മാത്രമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.

നിലവിലുള്ള വിമാനത്താവളങ്ങളുടെ ശേഷി പൂർണ്ണമാകുന്ന സാഹചര്യങ്ങളിൽ പുതിയ എയർപോർട്ട് അനുവദിക്കില്ലെന്ന കടുംപിടുത്തം സർക്കാരില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വേഗത്തിൽ വളരുന്ന നഗരപ്രദേശങ്ങളിൽ രണ്ടാമത്തെ വിമാനത്താവളങ്ങൾ ആസൂത്രണം ചെയ്യാൻ മന്ത്രാലയം ഇപ്പോൾ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും നായിഡു പറഞ്ഞു.
'150 കിലോമീറ്റർ ചുറ്റളവിലുള്ള നയമെന്നത് വിമാനത്താവള വികസനം ആരംഭിക്കുന്നതിന് വഴികാട്ടിയാകുന്ന ഒരു നയം മാത്രമാണ്. ശേഷി പൂർണ്ണമാകുമ്പോൾ ഈ വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാകില്ല. ഒരു രണ്ടാമത്തെ വിമാനത്താവളത്തിനായി സംസ്ഥാനത്തിന് അവസരങ്ങളുണ്ട്'. അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിശദീകരണം തമിഴ്‌നാട്ടിലെ ഹൊസൂർ വിമാനത്താവളത്തിന് അതീവ നിർണ്ണായകമാണ്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് വളരെ അടുത്താണ് തമിഴ്നാട് ആരംഭിക്കാനിരിക്കുന്ന ഹൊസൂർ വിമാനത്താവളം.
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന കേന്ദ്രങ്ങളിലൊന്നായി ബെംഗളൂരു ഇതിനോടകം മാറിക്കഴിഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 41 ദശലക്ഷം യാത്രക്കാരാണ് ബെംഗളൂരുടെ എയർപോർട്ടിനെ ആശ്രയിച്ചത്.ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിൽ ഇരട്ട അക്ക വളർച്ചയോടെ വിമാനത്താവളം നിലവിലെ പ്രതിവർഷം 55 ദശലക്ഷം യാത്രക്കാരുടെ ശേഷിയിലേക്ക് അതിവേഗം നീങ്ങുകയാണ്. നിലവിലെ വളർച്ചാനിരക്കിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ ഈ ശേഷിയിലെത്താനോ മറികടക്കാനോ സാധ്യതയുണ്ട്.
പ്രതിവർഷം 100 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷി വർദ്ധിപ്പിക്കാൻ എയർപോർട്ട് ഓപ്പറേറ്റർ ബിയാൽ വലിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ അടിസ്ഥാന സൗകര്യ വികസനത്തിന് സമയവും, നിയന്ത്രണാനുമതികളും വലിയ സാമ്പത്തിക നിക്ഷേപങ്ങളും ആവശ്യമാണ്. താൽക്കാലികമായി തിരക്ക് കൂടാനുള്ള സാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു-ഹൊസൂർ മേഖലയിൽ ഒരു അനുബന്ധ വിമാനത്താവളം അഭികാമ്യം മാത്രമല്ല, തന്ത്രപരമായി പ്രാധാന്യമുള്ളതുമാണ്.
ഹൊസൂരിന്റെ സ്ഥാനം ഒരു വെല്ലുവിളിയാകാതെ പ്രധാനപ്പെട്ട ഒരു നേട്ടമായി മാറുന്നത് ഇവിടെയാണ്. തമിഴ്നാട്-കർണാടക അതിർത്തിയിൽ സ്ഥിതിചെയ്യുന്നതും, ബെംഗളൂരുവുമായി ശക്തമായ റോഡ്, റെയിൽ ബന്ധങ്ങളുള്ള ഒരു വളർന്നുവരുന്ന വ്യാവസായിക കേന്ദ്രവുമായതിനാൽ ഹൊസൂരിന് സ്വാഭാവികമായി ഒരു രണ്ടാമത്തെ വ്യോമയാന കവാടമായി പ്രവർത്തിക്കാൻ കഴിയും. ഇത് വടക്കൻ തമിഴ്നാടിന് മാത്രമല്ല, ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന യാത്രക്കാരുടേയും ചരക്ക് നീക്കത്തിന്റെയും ഒരു ഭാഗം കൈകാര്യം ചെയ്തുകൊണ്ട് അവിടുത്തെ തിരക്ക് കുറയ്ക്കാനും സഹായിക്കും. ബെംഗളൂരു വിമാനത്താവളം പൂർണ്ണ ശേഷിയിലെത്തുമ്പോൾ 150 കിലോമീറ്റർ നിയമം തടസ്സമാകില്ലെന്ന് മന്ത്രി നായിഡുവിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.
ആവശ്യകത ശേഷിയെ മറികടക്കുമ്പോൾ രണ്ടാമതൊരു വിമാനത്താവളം വികസിപ്പിക്കുന്നത് തടയുന്നതിന് പകരം, ആദ്യത്തെ വിമാനത്താവളത്തിന്റെ "പ്രവർത്തനസ്ഥിരത" ഉറപ്പാക്കുക എന്നതാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ വ്യാഖ്യാനം ഹൊസൂർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തമിഴ്നാടിന് ശക്തമായ നയപരമായ പിന്തുണ നൽകുന്നുണ്ട്. നിലവിൽ, വിമാനത്താവളത്തിനായുള്ള ഒരുക്കങ്ങൾ ഹൊസൂരിൽ പുരോഗമിക്കുകയാണ്. 2021 ഡിസംബറിൽ തന്നെ, പ്രതിവർഷം ഏകദേശം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു വിമാനത്താവളത്തിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (TIDCO) കൺസൾട്ടന്റുമാരെ നിയമിച്ചിരുന്നു.
ബെലകൊണ്ടാപള്ളിയിലെ നിലവിലുള്ള എയർസ്ട്രിപ്പും അതിനുചുറ്റുമുള്ള പ്രദേശങ്ങളും, മുത്തലിയും ഹൊസൂർ, ശൂളഗിരി താലൂക്കുകളിലെ സമീപ ഗ്രാമങ്ങളും ഉൾപ്പെടെ രണ്ട് സ്ഥലങ്ങൾ ഇതിനായി തിരഞ്ഞെടുത്തിരുന്നു. ഇതിനെത്തുടർന്ന് എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (AAI) വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്തു. ആസൂത്രണം ചെയ്ത 2,980 ഏക്കറിൽ ഏകദേശം 845 ഏക്കർ നിലവിൽ ഏറ്റെടുത്തിട്ടുണ്ട്. 12 ഗ്രാമങ്ങളിലെ ചില കർഷകർ ആശങ്കകൾ ഉന്നയിക്കുകയും സംസ്ഥാന സർക്കാരിൽ നിന്ന് വ്യക്തത തേടുകയും ചെയ്തിട്ടുണ്ടെങ്കിലും, ഹൊസൂരിന് അനുകൂലമായ പൊതുവായ ചിത്രം ശക്തമായി നിലനിൽക്കുന്നു. ഒരു ആധുനിക അന്താരാഷ്ട്ര വിമാനത്താവളം ഈ പ്രദേശത്തേക്ക് തൊഴിലവസരങ്ങളും, മികച്ച ഗതാഗത സൗകര്യങ്ങളും, വ്യവസായ നിക്ഷേപങ്ങളും, ആഗോള ശ്രദ്ധയും കൊണ്ടുവരും.
വ്യാവസായികപരമായ പ്രാധാന്യം കാരണം തമിഴ്നാടിന്റെ "ചെറിയ ഇംഗ്ലണ്ട്" എന്ന് ഇതിനോടകം അറിയപ്പെടുന്ന ഹൊസൂരിന് ഈ വിമാനത്താവളം അടുത്ത വലിയ കുതിച്ചുചാട്ടമായിരിക്കും. ഇത് ഹൊസൂരിനെ ഒരു പ്രധാന ലോജിസ്റ്റിക്സ്, ഉൽപ്പാദന, വ്യോമയാന കേന്ദ്രമാക്കി മാറ്റും.
-
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
നിങ്ങള്‍ ക്രിക്കറ്റ് പ്രേമിയാണോ? ബെംഗളൂരു മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം: നിബന്ധനകള്‍ ഇങ്ങനെ -
ഡെപ്പോസിറ്റ് കൊടുത്തത് 70,000; കിട്ടിയത് 17000; ബെംഗളൂരുവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നവര്‍ അറിയാന്‍ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications