കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതി: ബെംഗളൂരു രണ്ടാമതും അടച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

  • By News Desk
Google Oneindia Malayalam News

ബെംഗളൂരു: കൊവിഡ്-19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ ആവശ്യം വന്നാല്‍ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ്. ആരോഗ്യ മന്ത്രി ബീ ശ്രീരാമുലു ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറഞ്ഞ് ദിവസങ്ങളിലായി ബെംഗ്‌ളൂരുവില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ ഇവിടെ രണ്ടാമതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതായി വരും. കെസി ജനറല്‍ ആശുപത്രി സന്ദര്‍ശിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി യെദ്യൂരപ്പയുമായും മറ്റ് ആരോഗ്യവിദഗ്ധരുമായും സാഹചര്യം പരിശോധിച്ച ശേഷം മാത്രമെ ഇത്തരമൊരു നടപടി സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
lockdown

ചൊവ്വാഴ്ച്ച 107 പുതിയ കൊവിഡ് കേസുകളായിരുന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ബംഗളൂരുവില്‍ 20 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ബെംഗ്ളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് മറ്റൊരു ബ്രസീല്‍ ആകുമെന്നും കുമാരസ്വാമി ആശങ്ക പ്രകടിപ്പിച്ചു.

മനുഷ്യന്റെ ജീവന്‍ വെച്ചുള്ള കളി അവസാനിപ്പിക്കണം. ചിലയിടത്ത് മാത്രം അടച്ച് പൂട്ടിയത് കൊണ്ടായില്ല. ബെംഗ്ളൂരുവിലെ മനുഷ്യജീവനുകള്‍ക്ക് നിങ്ങള്‍ എന്തെങ്കിലും വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ നഗരം 20 ദിവസത്തേക്ക് കൂടി അടച്ചിടണം. അതല്ലെങ്കില്‍ ഇവിടം മറ്റൊരു ബ്രസീല്‍ ആവും. സമ്പദ്ഘടനയേക്കാള്‍ മുഖ്യം ജനങ്ങളുടെ ജീവനാണ്. എന്നായിരുന്നു കുമാരസ്വാമിയുടെ ട്വീറ്റ്.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ മധുരയില്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൂണ്‍ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മധുര കോര്‍പ്പറേഷന്‍, പരവായ് ടൗണ്‍ പഞ്ചായത്ത്, മധുര ഈസ്റ്റ്, തിരുപാലന്‍ കേന്ദ്രം, എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നത്. ഒപ്പം വെല്ലൂര്‍, റാണിപേട്ട് മേഖലയും സമ്പൂര്‍ണമായി അടച്ചിടും.

രക്ഷയില്ല; 18ാം ദിനവും ഇന്ധനവില വര്‍ധന; ഡീസല്‍ വില മാത്രം കൂട്ടിരക്ഷയില്ല; 18ാം ദിനവും ഇന്ധനവില വര്‍ധന; ഡീസല്‍ വില മാത്രം കൂട്ടി

7 ദിവസത്തിനുള്ളില്‍ പാക് ഹൈക്കമ്മീഷനിലെ 50 % ജീവനക്കാരെ തിരിച്ചയക്കണമെന്ന് ഇന്ത്യ; കടുത്ത നടപടി7 ദിവസത്തിനുള്ളില്‍ പാക് ഹൈക്കമ്മീഷനിലെ 50 % ജീവനക്കാരെ തിരിച്ചയക്കണമെന്ന് ഇന്ത്യ; കടുത്ത നടപടി

മണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് എന്‍പിപി എംഎല്‍എമാര്‍, ഇബോബി സിംഗിന് 332 കോടിയുടെ കേസ്, ബിജെപി ഗെയിംമണിപ്പൂരില്‍ കോണ്‍ഗ്രസ് വിട്ട് എന്‍പിപി എംഎല്‍എമാര്‍, ഇബോബി സിംഗിന് 332 കോടിയുടെ കേസ്, ബിജെപി ഗെയിം

English summary
Coronavirus: Health Minister Said Karnataka Bengalure likely Tobe Under Lockdown Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X