ബെംഗളൂരു അല്ല, രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ എത്തുക വരാണസി-ഡല്‍ഹി റൂട്ടില്‍? ഏഴര മണിക്കൂര്‍ യാത്ര

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചത് അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്കാണ്. രണ്ടാം സര്‍വീസ് ബെംഗളൂരുവിനും മുംബൈക്കുമിടയില്‍ ആയിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എങ്കിലും റൂട്ടുകള്‍ സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. അതിനിടെയാണ് ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ വരാണസിയിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ ഉടന്‍ വരുമെന്ന റിപ്പോര്‍ട്ട്.

ഈ മാസം തന്നെ ഡല്‍ഹി-വരാണസി റൂട്ടില്‍ പരീക്ഷണയോട്ടം നടത്തുമെന്നാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. ദീപാവലിയോട് അനുബന്ധിച്ച് ഔദ്യോഗിക സര്‍വീസ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വരാണസി. 2019ല്‍ രാജ്യത്തെ ആദ്യ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത് ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കായിരുന്നു.

vande bharat sleeper not for bengaluru but varanasi

രാജ്യത്തെ റെയില്‍വെ ശൃംഖലയില്‍ ഏറ്റവും തിരക്കേറിയ റൂട്ടിലൊന്നാണ് ഡല്‍ഹി-വരാണസി. റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന ശരിയാണെങ്കില്‍ രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആയിരിക്കും ഈ റൂട്ടിലോടുക. വരാണസി കന്റോണ്‍മെന്റ്, കാണ്‍പൂര്‍ ജങ്ഷന്‍, പ്രയാഗ് രാജ്, ന്യൂഡല്‍ഹി തുടങ്ങി ഈ റൂട്ടിലെ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

വരാണസിയില്‍ നിന്ന് രാത്രി 9.30നാകും വന്ദേഭാരത് പുറപ്പെടുക. പ്രയാഗ് രാജില്‍ 10.45ന് എത്തും. കാണ്‍പൂര്‍ സെന്‍ട്രലില്‍ എത്തുമ്പോള്‍ 12.35 ആകും. പുലര്‍ച്ചെ അഞ്ച് മണിക്കാകും ന്യൂഡല്‍ഹിയില്‍ എത്തുക. മടക്ക സര്‍വീസ് ന്യൂഡല്‍ഹിയില്‍ നിന്ന് രാത്രി 9.30നും പത്ത് മണിക്കുമിടയിലാണ് പ്രതീക്ഷിക്കുന്നത്. രാവിലെ അഞ്ചിന് വരാണസിയില്‍ എത്തും. പരീക്ഷണയോട്ടം നടത്തിയ ശേഷമാകും സമയം കൃത്യമായി അറിയാന്‍ സാധിക്കുക.

റെയില്‍വെ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ട്രെയിന്‍ പുറപ്പെടുന്ന സമയവും ടിക്കറ്റ് നിരക്കും പരസ്യപ്പെടുത്തും. 16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആയിരിക്കും ഈ റൂട്ടില്‍ ഓടുക. 11 എസി ത്രീടയര്‍ കോച്ചുകള്‍, നല് എസി ടു ടയര്‍ കോച്ചുകള്‍, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയാണ് ഉണ്ടാകുക. മൊത്തം 823 പേര്‍ക്ക് യാത്ര ചെയ്യാം. 130 കിലോമീറ്റര്‍ വേഗതയില്‍ ആയിരിക്കും സര്‍വീസ് എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ഏത് റൂട്ടിലാണ് ആരംഭിക്കുക എന്ന് റെയില്‍വെ ഔദ്യോഗികമയി അറിയിച്ചിട്ടില്ല. ബെംഗളൂരു മുംബൈ റൂട്ടിലാകും സര്‍വീസ് എന്നാണ് ഇതുവരെ വന്ന വിവരം. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി നാഗര്‍കോവിലിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനിടെയാണ് രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ന്യൂഡല്‍ഹി വരാണസി റൂട്ടിലാകും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma