കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പക്ക് സമ്മാനം നല്‍കി പുലിവാല് പിടിച്ച് ബെംഗളൂരു മേയര്‍; ഒടുവില്‍ 500 രൂപ പിഴയടച്ച് തലയൂരി

Google Oneindia Malayalam News

ബെംഗളൂരു: മുഖ്യമന്ത്രി യെഡിയൂരപ്പക്ക് സമ്മാനം നല്‍കി പുലിവാല് പിടിച്ച് ബെംഗളൂരു മേയര്‍. മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്‍കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതാണ് ബംഗളുരു മേയര്‍ ഗംഗാബികേ മല്ലികാര്‍ജുന് കുരുക്കായയത്. പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള നഗരത്തില്‍ മേയര്‍ തന്നെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സമ്മാനം മുഖ്യമന്ത്രിക്ക് നല്‍കിയത് സാമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

<strong>പാലായില്‍ ഇടതുപക്ഷം ചരിത്രം കുറിക്കുമോ; കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ യുഡിഎഫിന് ആശങ്ക</strong>പാലായില്‍ ഇടതുപക്ഷം ചരിത്രം കുറിക്കുമോ; കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ യുഡിഎഫിന് ആശങ്ക

ഒടുവില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് അഞ്ഞൂറുരൂപ പിഴ അടച്ചാണ് മേയര്‍ പ്രശ്നത്തില്‍ നിന്ന് തലയൂരിയത്. സംഭവം വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയായതോടെ തന്നെ തനിക്ക് തെറ്റുപറ്റിയെന്ന് മേയര്‍ സമ്മതിച്ചിരുന്നു. ജുലൈ 30 ന് യെഡിയൂരപ്പയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഡ്രൈഫ്രൂട്ട് സ് ഉള്‍പ്പടേയുള്ള സമ്മാനങ്ങള്‍ പാസ്റ്റിക് കവറില്‍ പൊതിഞ്ഞു നല്‍കിയത്. പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയര്‍ തന്നെ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത് വ്യാപക വിമര്‍ശനങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്.

fine

പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ആരാണ് ഇങ്ങനെ പൊതിഞ്ഞ് നല്‍കിയതെന്ന് അറിയില്ലെന്നുമായിരുന്നു മേയറുടെ വിശദീകരണം. തെറ്റുപറ്റിയെന്ന് സമ്മതിച്ച മേയര്‍ 500 രൂപ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. 2016 മുതലാണ് ബംഗളുരുവില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിത് നിര്‍മ്മിക്കുന്നത്, വില്‍ക്കുന്നത്, സൂക്ഷിക്കുന്നത്, കൊണ്ടുനടക്കുന്നത്, തുടങ്ങി എല്ലാ പ്രവര്‍ത്തികളും ബാംഗളുരുവില്‍ നിരോധിച്ചിട്ടുണ്ട്.

ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീളുന്നു; വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള നീക്കം തടയണമെന്ന് ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീളുന്നു; വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള നീക്കം തടയണമെന്ന്

English summary
Bengaluru Mayorpaid Rs 500 fine for presenting a gift wrapped in plastic to Yediyurappa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X