ഈ വര്‍ഷം ബെംഗളൂരുവിന് ഇരട്ടി സന്തോഷം; നമ്മ മെട്രോ പിങ്ക് ബ്ലൂ ലൈനുകള്‍ തുറന്നുകൊടുക്കും
ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വലയുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നമ്മ മെട്രോ. സാധാരണക്കാര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ ദിനംപത്രി മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. റോഡില്‍ മണിക്കൂറുകള്‍ സമയം പാഴാക്കാതെ ഓഫീസിലും മറ്റും എളുപ്പം എത്തിച്ചേരാന്‍ കഴിയുമെന്നതിനാല്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് എന്നും മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഐടി മേഖലകളിലേക്ക് ഉള്‍പ്പെടെ കണക്ടിവിറ്റി നീട്ടിയതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സര്‍വീസുകള്‍ ഇല്ല എന്നതാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുതുവര്‍ഷത്തില്‍ ഇതിന് പരിഹാരമുണ്ടാക്കുന്നതിനൊപ്പം കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മെട്രോ അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്.

നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകള്‍ക്ക് പുറമേ ഈ വര്‍ഷം ബെംഗളൂരു മെട്രോ ശൃംഖലയിലേക്ക് പിങ്ക്, ബ്ലൂ ലൈനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. പിങ്ക് ലൈനിന്റെ ഭാഗമായ എലിവേറ്റഡ് പാത മെയ് മാസത്തില്‍ യാത്രക്കാര്‍ക്കായി തുറക്കും. കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് പാതയില്‍ ആറ് സ്റ്റേഷനുകളുണ്ടാകും.
തുടര്‍ന്ന് തവരേക്കരെ മുതല്‍ നാഗവാര വരെയുള്ള ഭൂഗര്‍ഭ പാത നവംബറോടെ പ്രവര്‍ത്തനം ആരംഭിക്കും. 12 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. പിങ്ക് ലൈനില്‍ ഡ്രൈവറില്ലാ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഇതിനാവശ്യമായ ട്രെയിനുകള്‍ നിര്‍മാണ കമ്പനിയായ ബിഇഎംഎല്‍ ഇതിനകം കൈമാറിക്കഴിഞ്ഞു.
ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടമായ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള പാത ഡിസംബറോടെ ആരംഭിക്കും. 17.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ 13 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. പിന്നീട് ഈ പാത 58.19 കിലോമീറ്ററായി നീട്ടും. ആദ്യ ഘട്ടം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ രണ്ടാം ഘട്ടം 2027 ല്‍ പൂര്‍ത്തീകരിച്ച് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ ബെംഗളൂരുവിലെ പ്രധാനപ്പെട്ട ഐടി, വാണിജ്യ, റെസിഡന്‍ഷ്യല്‍ മേഖലകളിലുടനീളം മെട്രോ കണക്റ്റിവിറ്റി വര്‍ധിക്കും. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാകും. ഈ മേഖലകളിലെ ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications