Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോ നിരക്ക് വർധനവ്; ഡൽഹി മെട്രോയുടെ ഇരട്ടിയോളം തുക,നടുവൊടിയും..പ്രതിഷേധം

ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു. ഫെബ്രുവരി മുതൽ നിരക്ക് 5 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനമാണ് വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.
ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് യർത്തുന്നത്. 5 ശതമാനം അധികനിരക്ക് പ്രബല്യത്തിൽ വന്നാൽ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോയായി ബെംഗളൂരു മെട്രോ മാറും. ഡൽഹി മെട്രോയുടെ ഇരട്ടിയോളമാകും യാത്രാച്ചെലവ്.

തീരുമാനത്തിനെതിരെ നിരവധ പേർ രംഗത്തെത്തി. നഗരത്തിൽ ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗതാഗത മാർഗമാണെന്നിരിക്കെ തീരുമാനം ബജറ്റിൻ്റെ താളം തെറ്റിക്കുമെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നിരവധി പരസ്യങ്ങൾ അടക്കം നമ്മ മെട്രോയ്ക്ക് ലഭിക്കുന്നുണ്ടെന്നിരിക്കെ വാർഷിക നിരക്ക് വർദ്ധനവിന് ശ്രമിക്കുന്നത് സാധാരണ യാത്രക്കാർക്ക് ഭാരമാകുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

metronew-176865

തിരക്ക് കുറയ്ക്കുകയോ നിരക്ക് കുറയ്ക്കുകയോ ചെയ്യാതെ അധികാരികൾ ജനങ്ങളെ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നും ഇത്രയും അലംബാവം നിറഞ്ഞ സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ചിലർ വിമർശിച്ചു.

കഴിഞ്ഞ വർഷത്തെ വർദ്ധനവ് തന്നെ വലുതായിരുന്നെന്നും ഇത് അവസാന മൈൽ കണക്റ്റിവിറ്റി പ്രശ്നങ്ങളുള്ള യാത്രക്കാരെ നിരുത്സാഹപ്പെടുത്തിയെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. പുതിയ വർദ്ധനവ് മെട്രോയെ ആശ്രയിക്കുന്ന ഇടത്തരം, താഴ്ന്ന വരുമാനക്കാരെ അകറ്റുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ വലിയ നിരക്ക് പരിഷ്കരണത്തിന് ഒരു വർഷം തികയും മുമ്പാണ് പുതിയ പരിഷ്കരണത്തിന് ഒരുങ്ങുന്നത്. അന്ന് കൂടിയ നിരക്ക് 60 രൂപയിൽ നിന്ന് 90 രൂപയും, സ്മാർട്ട് കാർഡുകളിലെ കുറഞ്ഞ ബാലൻസ് 50 രൂപയിൽ നിന്ന് 90 രൂപയായുമാണ് ഉയർത്തിയത്.

ആ പരിഷ്കരണത്തിൽ, 2 കി.മീ വരെയുള്ള ഹ്രസ്വ യാത്രകൾക്ക് 10 രൂപയാണ് നിശ്ചയിച്ചത്. 2-4 കി.മീ ന് 20 രൂപ, 4-6 കി.മീ ന് 30 രൂപ, 6-8 കി.മീ ന് 40 രൂപ, 8-10 കി.മീ ന് 50 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകൾ. തുടർന്ന്, 10-12 കി.മീ യാത്രകൾക്ക് 60 രൂപ, 15-20 കി.മീ ന് 70, 20-25 കി.മീ ന് 80 രൂപ, 25 കി.മീ ന് മുകളിലുള്ള യാത്രകൾക്ക് പരമാവധി 90 രൂപയും ഈടാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+