ബെംഗളൂരു മെട്രോ നിരക്ക് വർധന മരവിപ്പുച്ചു? തിങ്കളാഴ്ച മുതൽ നടപ്പാക്കില്ലെന്ന് എംപി
ബെംഗളൂരു മെട്രോ നിരക്ക് വർധനവ് തിങ്കളാഴ്ച നടപ്പാക്കാനിരിക്കെ തീരുമാനം മരവിപ്പിച്ചെന്ന് അവകാശപ്പെട്ട് ബി ജെ പി എംപി തേജസ്വി സൂര്യ. കേന്ദ്രസർക്കാരാണ് നടപടി സ്വീകരിച്ചതെന്നും അടിയന്തര ഇടപെടൽ തേടി താൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രിയെ സമീപിച്ചിരുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞു.എക്സിലൂടെയാണ് പ്രതികരണം.
മെട്രോ നിരക്ക് വർധനവ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്രമന്ത്രിയുമായി ഫോണിൽ വിശദമായ ചർച്ച നടത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുമെന്ന മെട്രോ നമ്മ മെട്രോയാണ്. അതുകൊണ്ട് തന്നെ നിരക്ക് ഉർത്തുന്നത് സാധാരണക്കാരായ ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഇത് അധിക ബാധ്യതയായി മാറും',തേജസ്വി സൂര്യ പറഞ്ഞു. നിർദ്ദിഷ്ട നിരക്ക് വർധന താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്രമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിനാൽ നിരക്ക് വർധന തിങ്കാളാഴ്ച ഉണ്ടാകില്ലെന്നും എംപി പറഞ്ഞു.നിരക്ക് പരിഷ്കരണങ്ങൾ ശുപാർശ ചെയ്യാൻ ഉത്തരവാദിയായ ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്എഫ്‌സി) പ്രവർത്തനത്തിലെ അപാകതകൾ സംബന്ധിച്ച് വ്യക്തിപരമായ അവലോകനം നടത്തുമെന്ന് ഖട്ടർ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കർണാടക സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കിൽ ഒരു പുതിയ ഫെയർഫിക്സേഷൻ കമ്മിറ്റിയ നിയോഗക്കാമെന്നും കൂടുതൽ യുക്തിസഹവും ശാസ്ത്രീയവുമായ നിരക്ക് നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞതായും എംപി പറഞ്ഞു. എം.പിയുടെ ഇടപെടലിനെ പ്രതിപക്ഷ നേതാവ് ആർ അശോക സ്വാഗതം ചെയ്ത. ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് താൽക്കാലിക ആശ്വാസം നൽകുന്നതാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ നിരക്ക് പരിഷ്കരണം ശുപാർശ ചെയ്യുന്ന ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ പ്രവർത്തനത്തേയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
'ലക്ഷക്കണകിന് യാത്രക്കാർക്ക് മുകളിലാണ് ഇത്രയും വലിയൊരു ബാധ്യത സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ട് നിരക്ക് ഘടനയിൽ മാറ്റം വരുത്താൻ ഉടൻ തയ്യാറാകണം', അശോക പറഞ്ഞു. അതേസമയം നിരക്ക് വർധനവിനുള്ള തീരുമാനം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തെങ്കിലും വിമർശനങ്ങളട് പ്രതികരിക്കാനോ വിശദീകരണം നൽകാനോ മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായിട്ടില്ല. മാത്രമല്ല നിരക്ക് മരവിപ്പിച്ചെന്ന തീരുമാനത്തിലും ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല. പ്രതിഷേധം കടുത്ത പശ്ചാത്തലത്തിൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ നിരക്കിൽ എന്ത് മാറ്റം വരുത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications