ബെംഗളൂരു മെട്രോ യാത്ര ഡല്‍ഹിയേക്കാള്‍ ചെലവേറും; വര്‍ധന അഞ്ചു ശതമാനം വരെ; പുതിയ നിരക്കുകള്‍ ഇങ്ങനെ
ബെംഗളൂരു: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും ബെംഗളൂരു മെട്രോയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറാതെ ബിഎംആര്‍സിഎല്‍ (ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്). അടുത്ത തിങ്കളാഴ്ച്ച (ഫെബ്രുവരി ഒന്‍പത്) മുതല്‍ പുതിയ യാത്രാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം നിരക്കില്‍ 71 ശതമാനം വരെ വലിയ വര്‍ദ്ധന വരുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം പോലും കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നിരക്ക് വീണ്ടും കൂട്ടുന്നത്.
പുതിയ വര്‍ധന പ്രകാരം ടിക്കറ്റ് നിരക്കില്‍ ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെ വര്‍ധനയുണ്ടാകും. ബെംഗളൂരു മെട്രോയില്‍ ഇപ്പോള്‍ രണ്ടു കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ഏറ്റവും കുറഞ്ഞത് 10 രൂപയും 25 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് പരമാവധി 90 രൂപയുമാണ് ഈടാക്കുന്നത്. ഇനി 25 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കുള്ള നിരക്ക് 90 രൂപയില്‍ നിന്ന് 95 രൂപയായി ഉയരും. രണ്ടു കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് നിലവിലുള്ള 10 രൂപയില്‍ നിന്ന് 11 രൂപയായി വര്‍ധിക്കും. ദീര്‍ഘദൂര യാത്രക്കാരുടെ പോക്കറ്റാണ് കീറാന്‍ പോകുന്നത്. പുതുക്കിയ നമ്മ മെട്രോ നിരക്കുകള്‍ ഇന്ന് കോര്പ്പറേഷന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിച്ചിരുന്ന അഞ്ചു ശതമാനം ഇളവ് തുടരും. എന്നാല്‍ മൊത്തത്തിലുള്ള നിരക്ക് വര്‍ധന ഇവരെയും ബാധിക്കും. ഫെബ്രുവരി 9-ന് മുമ്പ് റീചാര്‍ജ് ചെയ്ത കാര്‍ഡുകള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമായിരിക്കും.
ഈ നിരക്ക് വര്‍ധനയോടെ ബെംഗളൂരു മെട്രോ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനമായി മാറും. വികസനത്തില്‍ ഡല്‍ഹി മെട്രോയെക്കാള്‍ വേഗത കുറവാണെങ്കിലും നിരക്ക് വര്‍ധനയില്‍ ബെംഗളൂരു നമ്മ മെട്രോയാണ് മുന്നില്‍ നില്‍ക്കുന്നത്. നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് മെട്രോയെ ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഐടി ഹബ്ബുകളുമായി കണക്ടിവിറ്റി ഉള്ളതിനാല്‍ പ്രതിദിനം പത്തു ലക്ഷത്തിനടുത്ത് യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്.
ഫെയര്‍ ഫിക്സേഷന് (എഫ്എഫ്സി) കമ്മിറ്റി കഴിഞ്ഞ വര്‍ഷം നല്കിയ ശുപാര്‍ശ പ്രകാരം ഓരോ വര്‍ഷവും മെട്രോ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കും. പുതിയ കമ്മിറ്റി രൂപീകരിക്കുന്നത് വരെ ഈ ഓട്ടോമാറ്റിക് വാര്‍ഷിക നിരക്ക് വര്‍ധന തുടരുമെന്ന് ബിഎംആര്‍സിഎല്‍ അധികൃതര്‍ അറിയിച്ചു. എഫ്എഫ്സി റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ഈ വിഷയം രാഷ്ട്രീയ തര്‍ക്കമായി മാറുകയും ചെയ്തിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications