ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; പിങ്ക് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: സൗകര്യങ്ങള്‍ ഇങ്ങനെ
ബെംഗളൂരുവിലെ ഏറ്റവും ശക്തമായ പൊതുഗതാഗത സംവിധാനമായി നമ്മ മെട്രോ അനുദിനം വളരുകയാണ്. ഐടി മേഖലയിലേക്ക് ഉള്‍പ്പെടെ കണക്ടിവിറ്റി വര്‍ധിപ്പിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിദിന യാത്രയ്ക്കായി മെട്രോയെ ആശ്രയിക്കുന്നത്. ഇപ്പോഴിതാ, യാത്രക്കാര്‍ക്ക് ഇരട്ടി സന്തോഷം നല്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനും യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. പിങ്ക് ലൈന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് അധികൃതര്‍ (ബിഎംആര്‍സിഎല്‍).
പിങ്ക് ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജെ. രവിശങ്കര്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള റൂട്ടിലെ സിവില്‍ ജോലികള്‍, സ്റ്റേഷന് നിര്‍മ്മാണം, ട്രാക്ക് ഇന്സ്റ്റലേഷന്, സിസ്റ്റം ജോലികള്‍ എന്നിവയാണ് അദ്ദേഹം പരിശോധിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കണമെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.

ആകെ 21.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ മെട്രോ പാതയില്‍ 18 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ആറ് എലിവേറ്റഡ് സ്റ്റേഷനുകളും പന്ത്രണ്ട് ഭൂഗര്‍ഭ സ്റ്റേഷനുകളും ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന മെയ് മാസത്തോടെ കലേന അഗ്രഹാരയ്ക്കും തവരേക്കരയ്ക്കും ഇടയിലുള്ള ആറ് എലിവേറ്റഡ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണ് മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ സ്റ്റേഷനുകളിലെ മിനുക്കുപണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഈ പാത തുറക്കുന്നതോടെ 100 കിലോമീറ്ററിലധികം മെട്രോ ശൃംഖലയുള്ള ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറും.
പിങ്ക് ലൈനിന്റെ 14.76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ തുറക്കാനാണ് പദ്ധതിയിടുന്നത്. നമ്മ മെട്രോയെ സംബന്ധിച്ച് നിര്‍ണായക വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വര്‍ഷമാണിത്.
നഗരത്തിലെ വടക്ക്-തെക്ക് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ഐടി മേഖലകളിലേക്കും പ്രധാന റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഇത് ഏറെ സുഗമമാക്കും. നമ്മ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലായിട്ടാണ് പിങ്ക് ലൈനിനെ കണക്കാക്കുന്നത്. യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പദ്ധതിക്കായി വലിയ പ്രതീക്ഷയോടെയാണ് നഗരവാസികള്‍ കാത്തിരിക്കുന്നത്.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications