Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ ക്രിക്കറ്റ് പ്രേമിയാണോ? ബെംഗളൂരു മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം: നിബന്ധനകള്‍ ഇങ്ങനെ

ബെംഗളൂരു മെട്രോയെ സംബന്ധിച്ച് ഇനി വരുന്നത് ഉത്സവകാലമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയൊരു സന്തോഷവാര്‍ത്തയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) മാനേജ്മെന്റ് പുറത്തുവിട്ടിരിക്കുന്നത്.

ഐപിഎല്‍ 2026 സീസണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ആരാധകര്‍ക്ക് മത്സര ദിവസങ്ങളില്‍ ബെംഗളൂരു മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും (ബിഎംആര്‍സിഎല്‍) ആര്‍സിബി ഫ്രാഞ്ചൈസിയും തമ്മില്‍ നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഈ തീരുമാനം പ്രഖ്യാപിച്ചത്. ഐപിഎല്‍ 19-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന മാര്‍ച്ച് 28 മുതല്‍ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി സണ്‍റൈസേഴ്സാണ് ഹൈദരാബാദിനെ നേരിടുന്നത്.

Bengaluru metro

മത്സര ടിക്കറ്റിനൊപ്പം തന്നെ ആരാധകര്‍ക്ക് സൗജന്യ മെട്രോ യാത്രയ്ക്കുള്ള ഡിജിറ്റല്‍ ക്യൂആര്‍ കോഡും ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. മെട്രോ സ്റ്റേഷനുകളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഈ കോഡ് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് കടന്നുപോകാം. സ്റ്റേഡിയത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകളായ കബ്ബണ്‍ പാര്‍ക്ക്, എംജി റോഡ് എന്നിവിടങ്ങളില്‍ ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാകും. മത്സര ദിവസം സ്റ്റേഡിയത്തിലേക്ക് പോകാനും തിരികെ വരാനും ഓരോ തവണ വീതം ഈ സൗകര്യം ഉപയോഗിക്കാം. എന്നാല്‍ ഈ ക്യൂആര്‍ കോഡ് മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോയും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ നിലവിലുള്ള സമാനമായ കരാറിന്റെ മാതൃകയിലാണ് ബെംഗളൂരുവിലും ഇത് നടപ്പാക്കുന്നത്.

ഈ പദ്ധതിക്കായി ആര്‍സിബി മാനേജ്മെന്റ് ഓരോ ടിക്കറ്റിനും ഏകദേശം 100 രൂപ നിരക്കില്‍ ബെംഗളൂരു മെട്രോയ്ക്ക് മുന്‍കൂറായി പണം നല്‍കും. ഇതുവഴി മെട്രോയ്ക്ക് വലിയൊരു തുക ഉറപ്പായ വരുമാനം ലഭിക്കും. മത്സര ദിവസങ്ങളില്‍ നഗരത്തിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാധകരുടെ സൗകര്യം കണക്കിലെടുത്ത് മത്സര ദിവസങ്ങളില്‍ മെട്രോ ട്രെയിനുകള്‍ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. ഇതുകൂടാതെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് അധിക ബസ് സര്‍വീസുകളും കൂടുതല്‍ സമയക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതാണ്.

കഴിഞ്ഞ വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാസംവിധാനങ്ങളാണ് ഇക്കുറി നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കുന്നത്. നഗരത്തിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ആരാധകരെ നിയന്ത്രിക്കാന്‍ ട്രാഫിക് ക്രമീകരണങ്ങളും പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ മുന്നോട്ടു പോകുന്നത്.

ഈ സീസണില്‍ ആര്‍സിബിയുടെ ഹോം മത്സരങ്ങളില്‍ അഞ്ചെണ്ണം ബെംഗളൂരുവിലും രണ്ടെണ്ണം റായ്പൂരിലുമാണ് നടക്കുന്നത്. ടിക്കറ്റ് വില്‍പ്പന പൂര്‍ണ്ണമായും ആര്‍സിബിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും മാത്രമായിരിക്കും. കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് കബ്ബണ്‍ റോഡ്, ലിങ്ക് റോഡ് എന്നിവ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഗരുഡ മാള്‍, ഫ്രീഡം പാര്‍ക്ക്, സെന്റ് ജോസഫ്‌സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മുന്‍കൂട്ടി പണമടച്ച് പാര്‍ക്കിങ് ബുക്ക് ചെയ്യാം. ഈ പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിനടുത്തേക്ക് എത്തിച്ചേരാന്‍ ഷട്ടില്‍ സര്‍വീസുകളും ലഭ്യമായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+