Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോ പേര് മാറ്റുന്നു; ഒരു വെടിക്ക് രണ്ട് പക്ഷി തന്ത്രത്തില്‍ സിദ്ധരാമയ്യ, പുതിയ പേര്

ബെംഗളൂരു മെട്രോയുടെ പേര് മാറ്റാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നമ്മ മെട്രോ എന്നത് മാറ്റി ബസവ മെട്രോ എന്നാക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പദ്ധതിയാണ് നമ്മ മെട്രോ. അതുകൊണ്ടാണ് പേരുമാറ്റത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം കൂടി തേടുന്നത്.

ബസവ കള്‍ച്ചര്‍ ക്യാമ്പയിന്‍ 2025-ന്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പദ്ധതിയായിരുന്നു എങ്കില്‍ നമ്മ മെട്രോയുടെ പേര് ബസവ മെട്രോ എന്ന് വേഗത്തില്‍ മാറ്റുമായിരുന്നു എന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ നീക്കത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നാണ് വിലയിരുത്തല്‍.

bengaluru metro name change

12ാം നൂറ്റാണ്ടിലെ ലിംഗായത്ത് നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് ബസവണ്ണ. അദ്ദേഹത്തിന്റെ തത്വങ്ങള്‍ പഠിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. കര്‍ണാകയുടെ സാംസ്‌കാരിക നേതാവായി ബസവണ്ണയെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബസവണ്ണയുടെ അനുയായി ആണ് താന്‍ എന്നും അദ്ദേഹത്തിന്റെ തത്വങ്ങളില്‍ ആകൃഷ്ടനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബസവണ്ണയുടെ തത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലും സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുല്യത, സാഹോദര്യം, നീതി എന്നതാണ് ബസവണ്ണയുടെ സന്ദേശം. ബസവണ്ണ ജയന്തി ദിനത്തിലാണ് താന്‍ സത്യപ്രതിജ്ഞ ചെയ്തത്. എല്ലാവര്‍ക്കും തുല്യമായ അവകാശം എന്ന ബസവണ്ണയുടെ അഭിലാഷം പൂര്‍ത്തീകരിക്കാനാണ് ശ്രമം. നിരവധി ക്ഷേമ പദ്ധതികള്‍ ബസവണ്ണയുടെ പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍

ബസവണ്ണയുടെ ചിത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ വയ്ക്കണം എന്ന് നിര്‍ദേശമുണ്ടായിരുന്നു. ബസവണ്ണയുടെ തത്വചിന്ത പഠിപ്പിക്കുന്നതിന് വചന സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം ഇത് സ്ഥാപിതമാകുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൂടി അനുമതി നല്‍കിയാല്‍ നമ്മ മെട്രോ ഇനി ബസവ മെട്രോ എന്ന് അറിയപ്പെടും.

അതേസമയം, ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വൊക്കലിഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ലിംഗയാത്ത് സമുദായം പലപ്പോഴും ബിജെപിയെ പിന്തുണച്ച ചരിത്രമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ നേട്ടമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. മെട്രോയ്ക്ക് ബസവണ്ണയുടെ നാമകരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞാല്‍ അതും കോണ്‍ഗ്രസിന് ആയുധമാകും. അതുകൊണ്ടുതന്നെ ബിജെപി ഇക്കാര്യത്തില്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. സിദ്ധരാമയ്യയുടെ പുതിയ നീക്കം ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം ബിജെപിക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കലുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+