ബെംഗളൂരു മെട്രോ ഫേസ് 2എ ട്രയൽ റൺ ഒക്ടോബറിൽ;മാരത്തഹള്ളിയിലും സിൽക്ക് ബോർഡിലും പണി പൂർത്തിയായില്ല
ബെംഗളൂരു നമ്മ മെട്രോയുടെ ഫേസ് 2എയുടെ ട്രയൽ റണ്‍ ഒക്ടോബറിൽ നടക്കും. 19.75 കിലോമീറ്റർ ദൈർഘ്യമുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ - കെആർ പുരം ലൈനിലെ ട്രയൽ റണ്ണുകൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ കെആർ പുരം മുതൽ മാരത്തഹള്ളി വരേയായിരിക്കും. രണ്ടാം ഘട്ടം കെആർ പുരം മുതൽ മാരത്തഹള്ളി വരേയും. എന്നാൽ പാതയിലെ പ്രധാന സ്റ്റേഷനുകളായ മാരത്തഹള്ളി, സിൽക്ക് ബോർഡ് എന്നിവിടങ്ങളിലെ പണി ഇനിയും പൂർത്തിയാകാത്തതിനാൽ ഇവിടേക്കുള്ള ട്രയൽ റണ്‍ ഇനിയും വൈകിയേക്കും.
മാരത്തഹള്ളിയും സിൽക്ക് ബോർഡും ഒഴികെയുള്ള ഇടങ്ങളിൽ മെട്രോ തൂണുകളും ട്രാക്ക് വർക്കുകളുമടക്കം ഭൂരിഭാഗം പണികളും പൂർത്തിയായിട്ടുണ്ട്. മാരത്തഹള്ളിയിൽ നാല് കോമ്പോസിറ്റ് ഗർഡറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മറ്റ് അനുബന്ധ ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ സിൽക്ക് ബോർഡിൽ സ്റ്റേഷന് ശേഷമുള്ള ഡെഡ് എൻ്ഡ് നിർമ്മാണമാണ് നടക്കുന്നത്, മെട്രോ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു. അതസമയം കെആർ പുരം-മാരത്തഹള്ളി പാതയിലും മാരത്തഹള്ളി -എച്ച്എസ്ആർ ലേഔട്ടിലും ഒക്ടോബറോടെ തന്നെ ട്രയൽ റണ്‍ ആരംഭിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവെച്ചു.

സിൽക്ക് ബോഡ് സ്റ്റേഷൻ കഴിഞ്ഞാൽ 413.98 മീറ്റർ കൂടി മെട്രൈ ലൈൻ ഉണ്ട്. ഇത് ബിടിഎം ലേഔട്ടിലേക്കുള്ള ബിഡിഎ ഫ്ലൈ ഓവറിന് മുകളിലാണ്. ട്രെയിനുകൾ തിരിച്ചുവിടുന്നതിനാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ പണികൾ പുരോഗമിക്കുകയാണ്, അധികൃതർ വ്യക്തമാക്കി. ബ്ലൂ ലൈനിൽ നിന്നും യെല്ലോ ലൈനിലേക്കും തിരിച്ചും മാറുന്നതിനായി ഇരുസ്റ്റേഷനേയുകളേയും ഒരു എലവേറ്റഡ് വാക്ക് വേ വഴിയായിരിക്കും ബന്ധിപ്പിക്കുക.
അതേസമയം സിൽക്ക് ബോർഡ് ഫ്ലൈ ഓവറിന് മുകളിൽ കോമ്പോസിറ്റ് ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ടുന്നും വാക്ക് വെ ലെവൽ ഗ്രിഡുകൾ വൈകാതെ തന്നെ സ്ഥാപിക്കുമെന്നും ബിഎൽആർ മെട്രോ ട്രാക്കർ റിപ്പോർട്ട് ചെയ്തു. നാല് സ്പാനുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.
വാക്ക് വേ നിർമ്മാണത്തിനുള്ള കോണ്‍ട്രാക്ട് മിലൻ റോഡ് ബിൽഡ് ടെക് എൽഎൽപി എന്ന സ്ഥാപനത്തിനാണ് ബിഎംആർസിഎൽ നൽകിയിരിക്കുന്നത്. 55.48 കോടിയുടേതാണ് കരാർ. 58.99 കോടിയായിരുന്നു ബി എം ആർ സി എൽ ആദ്യം കണക്കാക്കിയിരുന്ന കരാർ തുക. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 9 മാസമാണ് സമയപരിധി നൽകിയിരിക്കുന്നത്. അതായത് അടുത്ത വർഷം മെയ് മാസം കഴിയാതെ പണി പൂർത്തിയാകില്ലെന്ന് സാരം. ഈ രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെങ്കിൽ അടുത്ത വർഷം മാർച്ചിനുള്ളിൽ 2എ ഫേസ് തുറന്നാൽ പോലും ലൈൻ മാറണമെങ്കിൽ യാക്രക്കാർക്ക് പുറത്തിറങ്ങേണ്ടി വരും.


Click it and Unblock the Notifications