Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സർവീസ് ഓഗസ്റ്റ് 15 നകം തുറക്കും? പ്രധാന കടമ്പ പിന്നിട്ട് പദ്ധതി

ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. ഈ ലൈനിലെ ട്രെയിനുകൾക്ക് ആവശ്യമായ സ്പീഡ് സർട്ടിഫിക്കറ്റ് ലഭിച്ചതായി അധികൃതർ അറിയിച്ചു. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ആണ് ട്രെയിനുകൾക്ക് സ്പീഡ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 15ന് അകം പിങ്ക് ലൈൻ സർവീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

ആർ.ഡി.എസ്.ഒയുടെ പരിശോധനകൾക്ക് ശേഷം ട്രെയിനുകൾക്ക് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ സുരക്ഷിതമായി സർവീസ് നടത്താമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വേഗപരിധിയുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങളൊന്നും ആർ.ഡി.എസ്.ഒ നിർദേശിച്ചിട്ടില്ല.

bengalurumetro

ഏപ്രിൽ, മെയ് മാസങ്ങളിലായാണ് ട്രെയിനുകളുടെ ട്രയൽ റണ്ണുകളും സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയത്. ട്രെയിനുകളുടെ ബ്രേക്കിംഗ് സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, ഓപ്പറേഷണൽ കാര്യക്ഷമത എന്നിവ വിശദമായി പരിശോധിച്ചത്. ഏകദേശം പന്ത്രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനകളാണ് ഇതിനായി നടത്തിയത്.

സ്പീഡ് സർട്ടിഫിക്കറ്റ് കൂടി ലഭിച്ചതോടെ അടുത്ത ഘട്ടമായി ബിഎംആർസിഎൽ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിക്ക് ഈ രേഖകൾ സമർപ്പിക്കും.ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോത്തനൂർ ഡിപ്പോയിൽ സിഎംആർഎസ് സംഘം ഉടൻ പരിശോധന നടത്തുമെന്നാണ് വിവരം. മെയിന്റനൻസ് സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. സിഎംആർഎസ് നിർദേശങ്ങൾക്കും അംഗീകാരത്തിനും ശേഷമേ വാണിജ്യ സർവീസിന് അന്തിമ അനുമതി ലഭിക്കുകയുള്ളൂ.

അതേസമയം സിഗ്നലിംഗ് സംവിധാനങ്ങളുടെ സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനായി ഇൻഡിപെൻഡന്റ് സേഫ്റ്റി അസസർ (ISA) സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമങ്ങളും ബിഎംആർസി ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായ ജോഡോവ ടെക്നോളജീസാണ് ഈ സർട്ടിഫിക്കേഷൻ നടപടികൾ കൈകാര്യം ചെയ്യുന്നത്. സിഗ്നലിംഗ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഇതിലൂടെ ഉറപ്പാക്കും. ജൂലൈ അവസാനത്തോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഓഗസ്റ്റിൽ സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

പിങ്ക് ലൈനിന്റെ ആദ്യഘട്ടമായി 7.5 കിലോമീറ്റർ ദൂരമുള്ള പാതയാണ് നിലവിൽ സർവീസിനായി തയ്യാറായിരിക്കുന്നത്. കലേന അഗ്രഹാര മുതൽ താവരേക്കെരെ വരെയുള്ള ഭാഗമാണ് ആദ്യമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക.ആറ് സ്റ്റേഷനുകളാണ് ആദ്യഘട്ട പാതയിൽ ഉൾപ്പെടുന്നത്. ജയദേവ ആശുപത്രിക്ക് സമീപം പുതിയ ഇന്റർചേഞ്ച് സ്റ്റേഷനും ഈ പാതയുടെ ഭാഗമായുണ്ടാകും. ഇതുവഴി നഗരത്തിലെ മറ്റ് മെട്രോ ലൈനുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.

പിങ്ക് ലൈനിനായി ആവശ്യമായ ട്രെയിനുകളിൽ ആറെണ്ണം ഇതിനകം ബി ഇ എം എൽ ബി എം ആർ സി.എല്ലിന് കൈമാറിയിട്ടുണ്ട്. ആദ്യഘട്ട സർവീസ് ആരംഭിക്കാൻ ഇവ മതിയാകുമെന്നാണ് വിലയിരുത്തൽ. പുതിയ പാത പ്രവർത്തനം ആരംഭിക്കുന്നതോടെ ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിലോമീറ്ററാകും. ഇതോടെ 101.43 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോ ശൃംഖലയെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി ബെംഗളൂരു മാറും.

അതേസമയം, സ്റ്റേഷനുകളിലെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മെയ് മാസത്തെ പുരോഗതി റിപ്പോർട്ട് പ്രകാരം സിവിൽ നിർമാണ പ്രവർത്തനങ്ങൾ 98.07 ശതമാനം പൂർത്തിയായിട്ടുണ്ട്. പിങ്ക് ലൈനിന്റെ ഏറ്റവും വലിയ ഭാഗമായ 13.75 കിലോമീറ്റർ ഭൂഗർഭ പാത ഈ വർഷം ഡിസംബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭാഗമാണ് ഭൂഗർഭ പാതയായി നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്ന അതേ ട്രെയിനുകൾ തന്നെയായിരിക്കും ഈ ഭൂഗർഭ പാതയിലും ഉപയോഗിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+