ബെംഗളൂരു മെട്രോ സ്റ്റേഷനുകളില്‍ പുതിയ സംവിധാനങ്ങള്‍; ഇനി യാത്രക്കാര്‍ക്ക് പേടിക്കാതെ നില്ക്കാം
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏറ്റവുമധികം പ്രാധാന്യം നല്കുന്ന പൊതുഗതാഗത സംവിധാനമാണ് മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൂടെ ഓടുന്ന മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബെംഗളൂരു നമ്മ മെട്രോ. ഐടി മേഖലകളിലേക്ക് ഉള്‍പ്പെടെ കണക്ടിവിറ്റി വര്‍ധിപ്പിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ബെംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള കൂടുതല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്.
മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ബിഎംആര്‍സിഎല്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ സ്റ്റീല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. നിലവില്‍ മജസ്റ്റിക് (നാദപ്രഭു കെമ്പെഗൗഡ), ആര്.വി റോഡ് എന്നീ തിരക്കേറിയ സ്റ്റേഷനുകളില്‍ മാത്രമായിരുന്നു ബാരിക്കേഡുകള്‍ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്ദിരാനഗര്‍, കെആര്‍ പുരം, ബെന്നിഗാനഹള്ളി എന്നീ സ്റ്റേഷനുകളിലും പുതിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എംജി റോഡ് സ്റ്റേഷനില്‍ ഉടന്‍ തന്നെ ഇവ സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചില സ്റ്റേഷനുകളില്‍ വ്യക്തികള്‍ മെട്രോ ട്രാക്കുകളിലേക്കു ചാടാന്‍ ശ്രമിക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. പ്രതിദിനം രണ്ടര ലക്ഷത്തിലധികം യാത്രക്കാര്‍ എത്തുന്ന മജസ്റ്റിക് സ്റ്റേഷനിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തിക്കിലും തിരക്കിലും പെട്ട് ട്രാക്കിലേക്കു വീഴുന്നത് തടയാനും കൃത്യമായ ക്യൂ സംവിധാനം പാലിക്കാനും ഈ ബാരിക്കേഡുകള്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മെട്രോ ട്രാക്കിലേക്ക് ചാടിയുള്ള ആത്മഹത്യാ ശ്രമങ്ങളും അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു സുരക്ഷാ നടപടി. ഉത്സവ സീസണുകളിലും യാത്രക്കാരെ നിയന്ത്രിക്കാന്‍ സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെടാറുണ്ട്. വരും ദിവസങ്ങളില്‍ തിരക്കിനനുസരിച്ച് കൂടുതല്‍ സ്റ്റേഷനുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
നിലവില്‍ മജസ്റ്റിക് (നാദപ്രഭു കെമ്പെഗൗഡ) മെട്രോ സ്റ്റേഷനിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്. പ്രതിദിനം 2.5 ലക്ഷത്തിലധികം യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.
അതിനിടെ സ്റ്റീല്‍ ബാരിക്കേഡുകള്‍ക്ക് പകരം ട്രെയിന്‍ വരുമ്പോള്‍ മാത്രം തുറക്കുന്ന പ്ലാറ്റ്ഫോം സ്ക്രീന്‍ ഡോറുകള്‍ സ്ഥാപിക്കണമെന്നും യാത്രക്കാരുടെ ഭാഗത്തു നിന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ നിലവിലുള്ള ട്രാക്കുകളില്‍ ഇവ സ്ഥാപിക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും വെല്ലുവിളിയാണെന്നാണ് മെട്രോ അധികൃതരുടെ നിലപാട്. നിലവില്‍ 83 സ്റ്റേഷനുകളിലായി 96 കിലോമീറ്റര്‍ നീളത്തിലാണ് ബെംഗളൂരു മെട്രോ ശൃംഖല വ്യാപിച്ചു കിടക്കുന്നത്. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഇത്തരം താല്‍ക്കാലിക ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications