കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു സംഘര്‍ഷം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍, ആസൂത്രിത കലാപമാണെന്ന് കര്‍ണാടക മന്ത്രി

Google Oneindia Malayalam News

ബംഗളൂരു: നഗരത്തില്‍ മൂന്ന് പേരുടെ മരണത്തിനും പൊലീസ് വെടിവയ്പ്പിനും ഇടയാക്കിയ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ നേതാവായ മുസമില്‍ പാഷയാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴി തുറന്നത്. ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷത്തിന് തുടക്കം. മൂര്‍ത്തിയുടെ വസതിയോട് ചേര്‍ന്നുള്ളപ്രദേശങ്ങളിലാണ് സംഘര്‍ഷം. ജനങ്ങള്‍ എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. വിശദാംശങ്ങളിലേക്ക്..

അറസ്റ്റ്

അറസ്റ്റ്

സംഘര്‍ഷം നടക്കുന്ന മേഖലയില്‍ ഉള്‍പ്പെട്ട ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനാണ് എസ്ഡിപിഐ നേതാവ് മുസമില്‍ പാഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ഡിപിഐയുടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ഇയാള്‍. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആസൂത്രിതം

ആസൂത്രിതം

അതേസമയം, നഗരത്തിലുണ്ടായ സംഘര്‍ഷം ആസൂത്രിത കലാപാണെന്ന് കര്‍ണാടക മന്ത്രി സിടി രവി പറഞ്ഞു. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന് മണിക്കൂറുകള്‍ക്കകമാണ് ഇങ്ങനെയൊരു സംഘര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 200 മുതല്‍ 300 വാഹനങ്ങള്‍ക്ക് ആക്രമത്തില്‍ തകര്‍ത്തിട്ടുണ്ട്.

Recommended Video

cmsvideo
പ്രവാചകനെ നിന്ദിച്ച ഫേസ്ബുക്ക് പോസ്റ്റ് തുടക്കം | Oneindia Malayalam
ലാത്തിയും കണ്ണീര്‍ വാതകവും

ലാത്തിയും കണ്ണീര്‍ വാതകവും

'ഡിഎച്ച് ഹള്ളി, കെച്ച് ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. അക്രമികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ' ബെംഗ്ളൂരു പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

വെടിവയ്പ്പ്

വെടിവയ്പ്പ്

ഘര്‍ഷം നിയന്ത്രിക്കാനാവാത്ത സാഹചര്യം വന്നതോടെ പൊലീസ് വെടിവച്ചിരുന്നു. മൂന്ന് പേരാണ് വെടിവയ്പ്പില്‍ മരിച്ചത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറ് കണക്കിന് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട കോണ്‍ഗ്രസ് എംഎല്‍യുടെ ബന്ധവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മതവിദ്വേഷം

മതവിദ്വേഷം

ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്.ജനങ്ങള്‍ സംഘര്‍ഷത്തില്‍ നിന്നും പിന്മാറണമെനനാവശ്യപ്പെട്ട് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയും ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബെംഗ്‌ളൂരുവില്‍ സംഘര്‍ഷംകോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബെംഗ്‌ളൂരുവില്‍ സംഘര്‍ഷം

ഓപ്പറേഷന്‍ ലോട്ടസിനെതിരെ അശോക് ഗെഹ്ലോട്ടിന്റെ ഓപ്പറേഷന്‍; കൈപിടിച്ച് ശിവസേന; തിരിച്ചടിഓപ്പറേഷന്‍ ലോട്ടസിനെതിരെ അശോക് ഗെഹ്ലോട്ടിന്റെ ഓപ്പറേഷന്‍; കൈപിടിച്ച് ശിവസേന; തിരിച്ചടി

 'സെനറ്റിലെ ഏറ്റവും മോശം അംഗം'; കമല ഹാരിസിനെ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ് 'സെനറ്റിലെ ഏറ്റവും മോശം അംഗം'; കമല ഹാരിസിനെ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്

English summary
Bengaluru mob violence; SDPI leader arrested, Karnataka minister says it is a planned riot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X