കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു പീഡനം ന്യായീകരിച്ച് ആഭ്യന്തര മന്ത്രി, പോലിസുണ്ടായിട്ട് കാര്യമില്ല, വസ്ത്രം മാറ്റണം!!

പുതുവര്‍ഷ ആഘോഷത്തിന് എത്തിയ പെണ്‍ക്കുട്ടികള്‍ പോലിസ് സാന്നിധ്യത്തില്‍ പീഡനശ്രമത്തിന് ഇരയാവാന്‍ കാരണം സര്‍ക്കാരല്ലെന്നും അവരുടെ വസ്ത്ര ധാരണമാണെന്നും കര്‍ണാടക മന്ത്രി.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: പുതുവര്‍ഷ ആഘോഷത്തിന് എത്തിയ പെണ്‍ക്കുട്ടികള്‍ പോലിസ് സാന്നിധ്യത്തില്‍ പീഡനശ്രമത്തിന് ഇരയാവാന്‍ കാരണം സര്‍ക്കാരല്ലെന്നും അവരുടെ വസ്ത്ര ധാരണമാണെന്നും കര്‍ണാടക മന്ത്രി. പോലിസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര്‍ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മന്ത്രിയുടെ അഭിപ്രായത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നു.

പാശ്ചാത്യരെ അനുകരിക്കുന്ന വസ്ത്രധാരണമാണ് പെണ്‍ക്കുട്ടികള്‍ക്ക് വിനയായതെന്ന് മന്ത്രി ഒരു ചാനലിനോട് പറഞ്ഞു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ അദ്ദേഹം മലക്കം മറിഞ്ഞു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നായിരുന്നു മന്ത്രിയുടെ പിന്നീടുള്ള പ്രതികരണം. ആഘോഷത്തിനെത്തിയ പെണ്‍ക്കുട്ടികള്‍ പോലിസ് നോക്കി നില്‍ക്കെയാണ് പീഡനത്തിന് ഇരകളായത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടിനാളില്ലാതെ ഒറ്റക്ക് വന്നവരാണ് പീഡനശ്രമത്തിന് ഇരകളായതില്‍ കൂടുതല്‍.

പാശ്ചാത്യരുടെ വഴി

പുതുവര്‍ഷ തലേന്ന് വന്‍തോതില്‍ യുവജനങ്ങള്‍ നഗരത്തില്‍ ഒത്തുചേര്‍ന്നിരുന്നു. ബ്രിഗേഡ് റോഡ്, എംജി റോഡ്, കൊമേഷ്യല്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ പേരും. ഇവരില്‍ കൂതുതലും പാശ്ചാത്യരുടെ മാതൃകയിലായിരുന്നു എത്തിയത്. പാശ്ചാത്യരുടെ മനസ് മാത്രമല്ല അവരുടെ വസ്ത്രധാരണവും യുവതികള്‍ അനുകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം-ഇതായിരുന്നു മന്ത്രി ചാനലിനോട് പറഞ്ഞത്.

നാക്കുപിഴച്ചതില്‍ സോറി, നടപടിയെടുക്കും

പ്രസ്താവന വിവാദമായപ്പോള്‍ മന്ത്രി തിരുത്തുമായി രംഗത്തെത്തി. പെണ്‍ക്കുട്ടികള്‍ നടുറോഡില്‍ പീഡനത്തിന് ഇരയായത് ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യം പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. സിസിടിവി പരിശോധിച്ച് അക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ പ്രവീണ്‍ സൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

10000 പോലിസിനെ വിന്യസിക്കാനാവില്ല

എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇക്കാര്യം പരിശോധിക്കുന്നത് നല്ലതാണ്. 10000 പോലിസിനെ വിന്യസിക്കാന്‍ നമുക്കാവില്ല. 1500 പോലിസിനെ വിന്യസിച്ചിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ ശക്തമായി നേരിടുമെന്ന് പോലിസ് മുന്നറിയിപ്പും നല്‍കി. എന്നിട്ടും അതിക്രമങ്ങള്‍ നടന്നു. ഇതാവര്‍ത്തിക്കാതിരിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ വനിതാ കമ്മീഷനും രംഗത്ത്

യുവതികള്‍ നടുറോഡില്‍ അതിക്രമത്തിന് ഇരകളായ സംഭവം നിസാരവല്‍ക്കരിക്കുന്ന കര്‍ണാടക ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അഭിപ്രായപ്പെട്ടു. സുരക്ഷിത നഗരമായാണ് ബെംഗളൂരുവിനെ കാണുന്നത്. ഇവിടെയാണ് പെണ്‍ക്കുട്ടികള്‍ റോഡില്‍ ആക്രമിക്കപ്പെട്ടത്. സുരക്ഷ ഒരുക്കിയതില്‍ വന്ന പാളിച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരേ

കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്തപരമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. മന്ത്രിയുടെ വാക്കുകള്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിഞ്ഞുമാറലാണ്. അക്രമികളെ പിടികൂടുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.

English summary
Kicking up a storm over New Year's Eve revelry that turned into a nightmare for several women who were allegedly molested despite a big police presence in the Central Business District, Home Minister Dr G. Parameshwar on Monday blamed the "Western ways" of the youngsters for to such incidents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X