Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍...

ബെംഗളൂരു ഈസ്റ്റ് കമ്മനഹള്ളിയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ യുവതിയെ കയറിപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

ബെംഗളൂരു: പുതുവത്സര ദിനത്തില്‍ നടുറോഡില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 4 ബുധനാഴ്ച വൈകീട്ടാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു ഈസ്റ്റ് കമ്മനഹള്ളിയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ യുവതിയെ കയറിപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

യുവതിയെ കയ്യേറ്റം ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് യുവാക്കള്‍ അക്രമിച്ചത്. പുതുവത്സര ദിനത്തില്‍ ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറയിരുന്നു.

bangalore

ഇതിനുപിന്നാലെയായിരുന്നു കമ്മനഹള്ളിയിലും യുവതി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംസ്ഥാന സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍, സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേര് വിവരങ്ങളോ, മറ്റ് വിശദാംശങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+