കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു കൂട്ടമാനഭംഗം: സ്ത്രീ സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉടന്‍!!! പീഡകര്‍ക്ക് അഴിയൊരുങ്ങുന്നു

പ്രസ്താവനകള്‍ മാധ്യമങ്ങളാല്‍ വളച്ചൊടിയ്ക്കപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര

Google Oneindia Malayalam News

ബെംഗളൂരൂ: പുതുവര്‍ഷാഘോഷത്തിനിടെ പെണ്‍കുട്ടികള്‍ കൂട്ടമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രസ്താവനയുമായി കര്‍ണ്ണാടക ആഭ്യന്തരമ ന്ത്രി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുമെന്നും സംഭവത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങളാല്‍ വളച്ചൊടിയ്ക്കപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര.

ബെംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചത്. സംഭവത്തെക്കുറിച്ച് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം നടന്ന എം ജി റോഡിലെ 45 സിസിടിവി ക്യാമറകളില്‍ നിന്നുള്ള വീഡിയോകള്‍ പരിശോധിച്ച പൊലീസ് സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

സിസിടിവി ക്യാമറ സ്ഥാപിയ്ക്കും

സിസിടിവി ക്യാമറ സ്ഥാപിയ്ക്കും

ബെംഗളൂരു നഗരത്തില്‍ 39 കോടി രൂപ മുടക്കി സുരക്ഷയ്ക്ക് വേണ്ടി 5000 സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുമെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.

 അടിയന്തര ഘട്ടങ്ങളില്‍

അടിയന്തര ഘട്ടങ്ങളില്‍

നിലവിലുള്ള എമര്‍ജന്‍സി സര്‍വ്വീസിന്റെ(100) 14 ലൈനുകള്‍ 14 കോടി രൂപ മുതല്‍മുടക്കില്‍ 100 എണ്ണമാക്കി വര്‍ധിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

 സേനയില്‍ വനിതാ പ്രാതിനിധ്യം

സേനയില്‍ വനിതാ പ്രാതിനിധ്യം

കര്‍ണ്ണാടക പൊലീസില്‍ അഞ്ച് ശതമാനമുള്ള സ്ത്രീ പ്രാതിനിധ്യം 20 ശതമാക്കി ഉയര്‍ത്തും. തുടങ്ങിയ പ്രഖ്യാപനങ്ങളും ജി പരമേശ്വര നടത്തി.

 ആറ് പേര്‍ പിടിയില്‍

ആറ് പേര്‍ പിടിയില്‍

പുതുവര്‍ഷാഘോഷത്തിനിടെ പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ആറ് പേര്‍ ഇതിനകം തന്നെ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

കരുത്തു തെളിയിച്ചു

കരുത്തു തെളിയിച്ചു

റോഡില്‍ വച്ച് പുരുഷന്മാര്‍ സ്ത്രീകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

വിവാദങ്ങളില്‍ കുരുങ്ങി

വിവാദങ്ങളില്‍ കുരുങ്ങി

ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തിന് കാരണം സ്ത്രീകള്‍ പാശ്ചാത്യ വസ്ത്രധാരണ മാതൃത അനുകരിച്ചതാണെന്ന കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇരകള്‍ മാധ്യമങ്ങളില്‍

ഇരകള്‍ മാധ്യമങ്ങളില്‍

ബെംഗളൂരുവില്‍ സ്ത്രീകള്‍ പൊതുനിരത്തില്‍ വെച്ച് കൂട്ടമായി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ പരാതി ലഭിച്ചെന്ന് അവകാശപ്പെട്ട പൊലീസ് കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയതോടെ നിലപാട് മാറ്റുകായിരുന്നു. ഇരകള്‍ നേരിട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും സംഭവത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതും പൊലീസിനെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചു.

 മാധ്യമ റിപ്പോര്‍ട്ടുകള്‍

മാധ്യമ റിപ്പോര്‍ട്ടുകള്‍

പുതുവര്‍ഷാഘോഷത്തിനിടെ ബെംഗളൂരുവിലെ എംജി റോഡില്‍ വച്ച് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ചിത്രങ്ങള്‍ ജനുവരി ഒന്നിന് ബാംഗ്ലൂര്‍ മിററാണ് പ്രസിദ്ധീകരിച്ചത്. 45 സസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നാല് പേരാണ് അറസ്റ്റിലായത്.

English summary
After coming under severe fire for his statements over alleged molestation incidents during New year celebrations Karnataka home minister announced new safety measures that the government intends to implement. Dr G Parameshwara also claimed that his statements were twisted and taken out of context by media houses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X