ബെംഗളുരു പീഡനം; പെണ്‍കുട്ടിയെ നാലു ദിവസത്തോളം പിന്തുടര്‍ന്ന് പ്രതികള്‍
ബെംഗളുരു: പുതുവര്‍ഷാഘോഷത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിനോട് കുറ്റംസമ്മതിച്ചു. നാലുദിവസത്തോളമായി പെണ്‍കുട്ടിയെ പിന്തുടര്‍ന്നശേഷമാണ് സംഭവദിവസം അവര്‍ കയറിപ്പിടിച്ചതെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കമ്മനഹള്ളി പ്രദേശവാസികള്‍ തന്നെയാണ് അറസ്റ്റിലായ നാലുപേരും. അറസ്റ്റിലായവരെല്ലാം 20-23 വയസ് പ്രായമുള്ളവരാണ്. ഇവര്‍ക്ക് പെണ്‍കുട്ടിയുമായി യാതൊരു സൗഹൃദവും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതിയായ അയ്യപ്പ ഡെലിവറി ബോയിയായി ജോലി ചെയ്തുകൊണ്ട് ഐടിഐയില്‍ പഠിക്കുകയാണ്.

രണ്ടുപേര്‍ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുന്ന ഇടവഴിയില്‍ കാത്തുനില്‍ക്കുകയും മറ്റു രണ്ടുപേര്‍ പ്രധാനവഴിയില്‍ കാവല്‍ നില്‍ക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടി അടുത്തെത്തിയയുടന്‍ ഇവര്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബലം പ്രയോഗിച്ചതോടെ അവരെ തള്ളിത്താഴെയിട്ട് യുവാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നശേഷമാണ് ഇക്കാര്യം പുറംലോകമറിയുന്നത്. പെണ്‍കുട്ടി ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നില്ല.












Click it and Unblock the Notifications