ബെംഗളൂരുവിൽ മോമോ വിറ്റ് ഒരു ദിവസം സമ്പാദിക്കുന്നത് 1 ലക്ഷം, മാസം 31 ലക്ഷം..കണ്ണുതള്ളി സോഷ്യൽ ലോകം
ബെംഗളൂരു: മോമോ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാനാകുമോ സക്കീർ ഭായ്ക്ക്? പറ്റുമെന്ന് പറയുകയാണ് ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ കാസി പരേര. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു മോമോസ് വിൽപ്പനക്കാരന്റെ കഥ പങ്കുവെച്ച് കൊണ്ടാണ് പെരേര ഇക്കാര്യം പറയുന്നത്. കെകെ മോമോസ് വിൽപ്പനക്കാരൻ ഒരു ദിവസം ഏകദേശം ഒരു ലക്ഷം രൂപയും, പ്രതിമാസം ഏകദേശം 31 ലക്ഷം രൂപയും സമ്പാദിക്കുന്നു എന്നാണ് കാസിയുടെ വെളിപ്പെടുത്തൽ. പെരേരയുടെ ഈ കണ്ടെത്തൽ സോഷ്യൽ ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുകയാണെന്ന് പറയാതെ വയ്യ.
മോമോ വിൽപ്പനക്കാരനെ കുറിച്ചുള്ള കാസി പരേരയുടെ ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്. ഒരു ദിവസം മുഴുവൻ ആ കടയിൽ ജോലി ചെയ്യുന്നതും ഉപഭോക്താക്കൾക്ക് മോമോസ് നൽകുന്നതും, സാധനങ്ങൾ നിറയ്ക്കുന്നതും എല്ലാം പരേര വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. 'ഈ കട എത്രത്തോളം പ്രശസ്തമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു മണിക്കൂറിനുള്ളിൽ 118 പ്ലേറ്റ് മോമോസ് ആണ് ഇവിടെ നിന്ന് വിറ്റ് പോയത്', പെരേര പറഞ്ഞു.

വൈകീട്ട് അഞ്ച് മുതൽ 10 വരെയാണ് ഈ കട പ്രവർത്തിക്കുന്നത്. തുറക്കുമ്പോൾ തന്നെ ആളുകൾ ധാരാളം എത്തുന്നുണ്ട്.. കട അടയ്ക്കുമ്പോൾ ഏകദേശം 950 പ്ലേറ്റ് മോമോസ് വിറ്റഴിച്ചു. ഒരു പ്ലേറ്റിന് 110 രൂപ നിരക്കിൽ, പ്രതിദിന വരുമാനം ഒരു ലക്ഷം രൂപയോളം വരും എന്നും വീഡിയോയിൽ പെരേര പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും സ്ഥിരതയിലൂടെയും അദ്ദേഹം ലക്ഷങ്ങൾ സമ്പാദിക്കുകയാണെന്ന്വിൽപ്പനക്കാരൻ്റെ അർപ്പണബോധത്തെയും ബിസിനസ്സ് ആശയത്തെയും പ്രശംസിച്ചുകൊണ്ട് പെരേര കൂട്ടിച്ചേർത്തു.
അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പഠിച്ചതൊക്കെ വെറുതെയായല്ലോയെന്നാണ് ചിലരുടെ കമന്റ്. ഒഴിവുണ്ടെങ്കിൽ എന്നെ ഇൻ്റേൺഷിപ്പിന് എടുക്കുമോ, അല്ലെങ്കിൽ ഒരു ജോലി തരാമോയെന്നാണ് ചിലർ കമന്റായി കുറിച്ചത്. ഞാൻ ഇത്രയും ഒരു മാസം സമ്പാദിക്കുന്നില്ലെല്ലോയെന്ന സങ്കടവും നിരാശയും ചിലർ പങ്കിട്ടു. അതേസമയം 950 പ്ലേറ്റ് മോമോയൊക്കെ ഒരാൾക്ക് വിൽക്കാൻ സാധിക്കുമോയെന്ന സംശയവും ചിലർ പങ്കുവെയ്ക്കുന്നത്. ഒരു ഉപഭോക്താവിനായി ഒരു മിനിറ്റ് ചിലവഴിക്കുകയാണെങ്കിൽ, 900 പ്ലേറ്റുകൾ വിൽക്കാൻ 900 മിനിറ്റ് അഥവാ 15 മണിക്കൂർ എടുക്കും. അതും ഇടവേളകളില്ലാതെയാണെങ്കിൽ മാത്രം. അതുകൊണ്ട് തന്നെ ഇത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ഇയാൾ കമന്റിൽ പറഞ്ഞത്.
മോമോ ചില്ലറക്കാരനല്ല
നേപ്പാൾ, ടിബറ്റ്, ഭൂട്ടാൻ, വടക്കുകിഴക്കൻ ഇന്ത്യയിലെ സിക്കിം, ഡാർജിലിംഗ്, അസം തുടങ്ങിയ ഹിമാലയൻ പ്രദേശങ്ങളിൽ തയ്യാറാക്കുന്ന സ്വാധിഷ്ടമായ പലഹാരമാണ് മോമോ. നേർത്ത മൈദ മാവിൽ ഇറച്ചി (ചിക്കൻ, പോർക്ക്, അല്ലെങ്കിൽ പോത്തിറച്ചി) അല്ലെങ്കിൽ പച്ചക്കറികൾ (കാബേജ്, കാരറ്റ്, ഉള്ളി) എന്നിവ സ്റ്റഫ് ചെയ്താണ് ഇത് തയ്യാറാക്കുന്നത്. ആവിയിൽ വേവിച്ചാണ് ഇത് പ്രധാനമായും കഴിക്കുന്നത്. പൊരിച്ച് കഴിക്കുന്ന മോമോകൾക്കും പ്രിയം ഏറെയാണ്.
കൊത്തേ (പാനിൽ പൊരിച്ചത്), സി-മോമോ (മുളക് ചേർത്തത്) എന്നിങ്ങനെ വിവിധതരം മോമോകൾ ലഭ്യമാണ്. തക്കാളി, മുളക്, വെളുത്തുള്ളി എന്നിവ ചേർത്തുണ്ടാക്കുന്ന എരിവുള്ള ചട്ണി മിക്കവാറും മോമോകൾക്കൊപ്പം വിളമ്പാറുണ്ട്.
ഡൽഹി മുതൽ മുംബൈ വരെയുള്ള ഇന്ത്യയിലെ തെരുവുകളിൽ ഈ വിഭവം വ്യാപകമായി ലഭ്യമാണ്. നഗരവും മോമോയുടെ തരവും അനുസരിച്ച്, ആറ് മുതൽ പത്ത് മോമോകൾ അടങ്ങുന്ന ഒരു പ്ലേറ്റിന് സാധാരണയായി 50 മുതൽ 150 വരെയാണ് വില വരുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications