Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതയില്‍ ഇനി ഒന്നിലധിം ടോള്‍ പ്ലാസകള്‍, പല എന്‍ട്രി/എക്‌സിറ്റ് പോയിന്റുകളും അടച്ചേക്കും

ദേശീയപാതയില്‍ ഒന്നിലധികം ടോള്‍ പ്ലാസകളുള്ള ഒരു വികേന്ദ്രീകൃത ടോളിംഗ് സംവിധാനം അവതരിപ്പിക്കാന്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. ബെംഗളൂരു-മൈസൂരു ആക്സസ് കണ്‍ട്രോള്‍ഡ് ഹൈവേ ഇടനാഴിയില്‍ ആണ് വികേന്ദ്രീകൃത ടോളിംഗ് സംവിധാനം അവതരിപ്പിക്കാനും നിലവിലുള്ള എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ അടച്ചുപൂട്ടാനും ദേശീയപാത അതോറിറ്റി ആലോചിക്കുന്നു

ഭാഗ്യം വരുന്ന വഴികണ്ടോ? ജൂണ്‍ 28 മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ
ഭാഗ്യം വരുന്ന വഴികണ്ടോ? ജൂണ്‍ 28 മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ

ദി ഹിന്ദു ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയപാത അതോറിറ്റിയുടെ നീക്കത്തില്‍ ബെംഗളൂരു-മൈസൂരു ആക്സസ് കണ്‍ട്രോള്‍ഡ് ഹൈവേയില്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ക്ക് സമീപം വന്ന കച്ചവടക്കാരും മറ്റും ആശങ്കയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ അടച്ചുപൂട്ടുന്നത് ഇവരുടെ കച്ചവടത്തെ ബാധിക്കും.

Bengaluru-Mysuru National Highway

119 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയിലെ വിവിധ എന്‍ട്രി, എക്‌സിറ്റ് സ്ഥലങ്ങളില്‍ ടോള്‍ പിരിവ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ദേശീയപാത അതോറിറ്റി പദ്ധതിയിടുന്നത്. നിയുക്ത ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിശ്ചിത ടോള്‍ അടയ്ക്കുന്ന നിലവിലുള്ള സംവിധാനത്തിന് പകരമായി. നിര്‍ദ്ദിഷ്ട മാതൃകയില്‍, വാഹനമോടിക്കുന്നവരില്‍ നിന്ന് യഥാര്‍ത്ഥ ദൂരത്തെ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കും.

എന്നിരുന്നാലും, 10-വരി ഹൈവേയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ സ്ഥിരമായ ഒഴുക്ക് പ്രതീക്ഷിച്ച്, നിലവിലുള്ള ആക്സസ് പോയിന്റുകള്‍ക്ക് സമീപമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഇന്ധന സ്റ്റേഷനുകള്‍, വാണിജ്യ കെട്ടിടങ്ങള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഓട്ടോമൊബൈല്‍ സര്‍വീസ് സെന്ററുകള്‍, മറ്റ് റോഡരികിലെ ബിസിനസുകള്‍ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ സംരംഭകരില്‍ ഈ നീക്കം ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

സ്വര്‍ണം വില്‍ക്കേണ്ട, പണയം വെക്കേണ്ട..! ജ്വല്ലറികള്‍ക്ക് പാട്ടത്തിന് കൊടുത്ത് വരുമാനമുണ്ടാക്കാം
സ്വര്‍ണം വില്‍ക്കേണ്ട, പണയം വെക്കേണ്ട..! ജ്വല്ലറികള്‍ക്ക് പാട്ടത്തിന് കൊടുത്ത് വരുമാനമുണ്ടാക്കാം

പുതിയ ടോളിംഗ് ക്രമീകരണത്തിന്റെ ഭാഗമായി എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ മാറ്റി സ്ഥാപിക്കുകയോ പരിഷ്‌കരിക്കുകയോ അടയ്ക്കുകയോ ചെയ്താല്‍, അവരുടെ ബിസിനസുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിക്കുമെന്ന് പലരും ഭയപ്പെടുന്നു. ഹൈവേ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള സ്ഥലത്തിന്റെ സാധ്യതകള്‍ വിലയിരുത്തിയ ശേഷമാണ് നിക്ഷേപം നടത്തിയതെന്ന് എന്ന് രണ്ട് വര്‍ഷം മുമ്പ് നിഡഘട്ട എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് പോയിന്റില്‍ നിന്ന് ഏകദേശം 350 മീറ്റര്‍ അകലെ ഒരു റെസ്റ്റോറന്റ് ആരംഭിച്ച അനില്‍ കുമാര്‍ പറഞ്ഞു.

''എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് പുറത്തിറങ്ങാനും ഭക്ഷണം കഴിക്കാനും യാത്ര തുടരാനും സൗകര്യപ്രദമായി കഴിയുമെന്നതിനാലാണ് ഞാന്‍ ഈ റെസ്റ്റോറന്റ് തുറന്നത്. ഈ ആക്സസ് പോയിന്റ് പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് വിശ്വസിച്ചാണ് ഞങ്ങള്‍ ഞങ്ങളുടെ സമ്പാദ്യം നിക്ഷേപിച്ചത്. പുതിയ ടോളിംഗ് സംവിധാനത്തിന്റെ ഭാഗമായി ചില എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ പരിഷ്‌കരിക്കുകയോ അടയ്ക്കുകയോ ചെയ്‌തേക്കാമെന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഞങ്ങളുടെ ഉപഭോക്തൃ തിരക്ക് ഗണ്യമായി കുറയുകയും വലിയ നഷ്ടം നേരിടേണ്ടിവരികയും ചെയ്യും, ''അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ എലിവേറ്റഡ് കോറിഡോര്‍, പെരിഫറല്‍ റിംഗ് റോഡ്; കേന്ദ്രസഹായം തേടി കര്‍ണാടക
ബെംഗളൂരുവില്‍ എലിവേറ്റഡ് കോറിഡോര്‍, പെരിഫറല്‍ റിംഗ് റോഡ്; കേന്ദ്രസഹായം തേടി കര്‍ണാടക

ഹൈവേയ്ക്ക് സമീപം വാണിജ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുള്ള പ്രോപ്പര്‍ട്ടി ഉടമകളും സമാനമായ ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. ബൈരപട്ടണ ഗ്രാമത്തിന് സമീപം ഒരു വാണിജ്യ കെട്ടിടം നിര്‍മ്മിക്കുകയും സ്ഥലം കുറച്ച് ബിസിനസുകള്‍ക്ക് വാടകയ്ക്ക് നല്‍കുകയും ചെയ്ത ഗണേഷ് ആര്‍., ഭാവിയിലെ ആക്സസ് ക്രമീകരണങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതിനകം തന്നെ പ്രദേശത്തെ വാണിജ്യ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

''ഈ പ്രോപ്പര്‍ട്ടി നിര്‍മ്മിക്കാന്‍ ഞാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു, കാരണം ഈ സ്ഥലം ഒരു എന്‍ട്രി, എക്‌സിറ്റ് പോയിന്റിന് സമീപമായിരുന്നു. ഹൈവേയില്‍ നിന്നുള്ള ഉപഭോക്താക്കളെ പ്രതീക്ഷിച്ച് നിരവധി ബിസിനസുകള്‍ ഇവിടെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ, എന്‍ട്രി പോയിന്റ് അടച്ചിരുന്നു, എക്‌സിറ്റ് മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ. അതിനുശേഷം, പല സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ആക്സസ് പോയിന്റുകളില്‍ നിന്ന് മാറി ഭാവിയിലെ ടോള്‍ പ്ലാസകള്‍ സ്ഥാപിച്ചാല്‍ എന്ത് സംഭവിക്കുമെന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണ് എന്നും നിലവിലെ റോഡ് ശൃംഖലയെ അടിസ്ഥാനമാക്കി ഇതിനകം നിക്ഷേപം നടത്തിയ ബിസിനസുകളെ സാരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇടനാഴിയില്‍ ഒരു ഇന്ധന സ്റ്റേഷനും കണ്‍വീനിയന്‍സ് സ്റ്റോറും നടത്തുന്ന മറ്റൊരു സംരംഭകനായ മഹേഷ്, പ്രധാന മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ദേശീയപാത അതോറിറ്റി കച്ചവടക്കാരുമായി കൂടിയാലോചിക്കണമെന്ന് പറഞ്ഞു.

'വികസനത്തിനോ മെച്ചപ്പെട്ട ടോളിംഗ് സംവിധാനത്തിനോ ഞങ്ങള്‍ എതിരല്ല. എന്നാല്‍ അധികാരികള്‍ പ്രാദേശിക ബിസിനസുകളുമായി ഇടപഴകുകയും നിലവിലുള്ള നിക്ഷേപങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ആക്‌സസ് പോയിന്റുകള്‍ മാറ്റേണ്ടിവന്നാല്‍, ഹൈവേ ഗതാഗതത്തില്‍ നിന്ന് ബിസിനസുകള്‍ ഒറ്റപ്പെടാതിരിക്കാന്‍ അനുയോജ്യമായ ബദലുകള്‍ നല്‍കണം,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+