ബെംഗളൂരു മെട്രോ നിരക്ക് വര്‍ധന യാത്രക്കാര്‍ക്ക് തിരിച്ചടി; എതിര്‍പ്പുമായി തേജസ്വി സൂര്യ എംപി
ബെംഗളൂരു: യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ ബെംഗളൂരു നമ്മ മെട്രോ ഇപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്ത മാസം മുതല്‍ മെട്രോ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന വരുത്തുമെന്ന ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രഖ്യാപനമാണ് യാത്രക്കാരില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കളും ഇടപെട്ടതോടെ നിരക്കു വര്‍ധന ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ബെംഗളൂരു മെട്രോയിലെ യാത്രാനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്നും ഇതു കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയില്‍ നിന്നുള്ള ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ രംഗത്തെത്തി. ബെംഗളൂരു മെട്രോയിലെ യാത്രാനിരക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. മെട്രോ നിരക്ക് നിശ്ചയിക്കുന്നതിലെ അപാകതകളാണ് ഈ വര്‍ധനയ്ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണ് ബെംഗളൂരുവില്‍ മെട്രോ ട്രെയിനില്‍ സഞ്ചരിക്കാന്‍ ഈടാക്കുന്നത്. ഇത് പ്രതിദിന യാത്രയ്ക്കായി മെട്രോ സര്‍വീസുകളെ ആശ്രയിക്കുന്ന നഗരത്തിലെ സാധാരണക്കാരെയും ഐടി ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്. മെട്രോ നിരക്കുകള്‍ നിശ്ചയിക്കുന്ന ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി ശരിയായ രീതിയിലല്ല കണക്കുകള്‍ പരിശോധിച്ചതെന്നും എംപി ആരോപിച്ചു. നിരക്ക് നിശ്ചയിക്കുന്നതില്‍ വലിയ അപാകതകള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
മെട്രോ ലാഭത്തിലാക്കാന്‍ നിരക്ക് കൂട്ടുകയല്ല വേണ്ടത്, മറിച്ച് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ നിരക്ക് കുറയ്ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര നഗരവികസന മന്ത്രിക്കും അദ്ദേഹം കത്തയച്ചു. ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ മെട്രോയെ ആശ്രയിക്കുന്നവര്‍ക്ക് വലിയൊരു തുക ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരുന്നത് നീതിയല്ലെന്ന് തേജസ്വി സൂര്യ പറഞ്ഞു. മെട്രോ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി മെട്രോ ഉപയോഗിക്കാന്‍ തുടങ്ങും. ഇത് ബെംഗളൂരുവിലെ കടുത്ത ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.












Click it and Unblock the Notifications