Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ ഇത്തവണയും പുതുവർഷ രാവിൽ അക്രമം, പെൺകുട്ടിയെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചു...

ഇലക്ട്രോണിക് സിറ്റിയിലെ പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരെ വ്യാപക അതിക്രമം നടന്നതായിരുന്നു 2017 ജനുവരി ഒന്നിലെ പ്രധാന വാർത്ത.

ബെംഗളൂരു: 2017നെ ബെംഗളൂരു നഗരം വരവേറ്റത് വൻ വിവാദങ്ങളോടെയായിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരെ വ്യാപക അതിക്രമം നടന്നതായിരുന്നു 2017 ജനുവരി ഒന്നിലെ പ്രധാന വാർത്ത. പിന്നീട് സംഭവം വൻ വിവാദമാകുകയും രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

ആ സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധം ഇത്തവണത്തെ പുതുവത്സരാഘോഷങ്ങൾക്കിടെയും ബെംഗളൂരു നഗരത്തിൽ അക്രമം അരങ്ങേറി. ഇന്ദിരാനഗറിൽ ബൈക്കിലെത്തിയ പെൺകുട്ടിയെയും സഹോദരനെയും നടുറോഡിൽ തടഞ്ഞുനിർത്തിയായിരുന്നു അതിക്രമം. സംഭവം നടന്ന് 15 ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് ഈ വർഷത്തെ അതിക്രമത്തെക്കുറിച്ച് സമൂഹമറിഞ്ഞത്.

ഇന്ദിരാനഗറിൽ...

ഇന്ദിരാനഗറിൽ...

ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ 2017 ഡിസംബർ 31 അർദ്ധരാത്രിയാണ് സംഭവം. ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് അതിക്രമത്തിന് ഇരയായത്. സഹോദരനും മറ്റൊരാൾക്കുമൊപ്പം ബൈക്കിലെത്തിയ പെൺകുട്ടിയെ അടക്കം അക്രമികൾ ക്രൂരമായാണ് മർദ്ദിച്ചത്.

 ബൈക്കിൽ വന്നപ്പോൾ...

ബൈക്കിൽ വന്നപ്പോൾ...

മദ്യപിച്ച് നടുറോഡിൽ നൃത്തം ചെയ്ത് പുതുവത്സരം ആഘോഷിച്ച ഒരുകൂട്ടമാളുകളാണ് പെൺകുട്ടിയെയും രണ്ട് ആൺകുട്ടികളെയും മർദ്ദിച്ചത്. നടുറോഡിൽ നൃത്തം ചെയ്തിരുന്ന തങ്ങൾക്ക് നേരെ ബൈക്കോടിച്ച് കയറ്റിയെന്ന് പറഞ്ഞായിരുന്നു ഇവർ അക്രമം ആരംഭിച്ചത്. തുടർന്ന് മൂന്നു പേരെയും ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ട് പൊതിരെ തല്ലുകയായിരുന്നു.

വാർത്തയായത്...

വാർത്തയായത്...

പെൺകുട്ടിയെ ബീയർ കുപ്പി കൊണ്ടും മർദ്ദിച്ചു. ഡാർജിലിങ് സ്വദേശികളാണ് മർദ്ദനത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജനുവരി 16ന് മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് ക്രൂരമർദ്ദനം സംബന്ധിച്ച് സമൂഹമറിയുന്നത്. സംഭവം വാർത്തയായതോടെ പോലീസ് കേസെടുക്കുകയും ചെയ്തു.

അറസ്റ്റ്...

അറസ്റ്റ്...

പെൺകുട്ടിയെ ഉൾപ്പെടെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. അക്രമം നടന്ന ദിവസം ഇതേക്കുറിച്ച് യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ബെംഗളൂരു ഇന്ദിരാനഗർ ഇഎസ്ഐ ആശുപത്രിക്ക് സമീപം പുതുവത്സരം ആഘോഷിച്ചവരാണ് നടുറോഡിൽ കൂത്താടിയത്.

 വ്യാപക അക്രമം...

വ്യാപക അക്രമം...

കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ സ്ത്രീകൾക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറു കണക്കിന് സ്ത്രീകളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവം പിന്നീട് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.

കർശനമാക്കിയിട്ടും...

കർശനമാക്കിയിട്ടും...

കഴിഞ്ഞവർഷത്തെ അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്ത് ഇത്തവണ ബെംഗളൂരു നഗരത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. പലയിടങ്ങളിലും പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെക്കാൾ കൂടുതൽ പോലീസുകാരും നിലയുറപ്പിച്ചു. എന്നാൽ അത്രമേൽ സുരക്ഷ നടപ്പിലാക്കിയിട്ടും നഗരത്തിൽ അക്രമികൾ അഴിഞ്ഞാടിയെന്നാണ് ഇന്ദിരാനഗറിലെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+