സ്ത്രീകൾക്ക് പാർക്കിങ് സൗകര്യമൊരുക്കി ബെംഗളൂരു;തുടക്കം ബ്രിഗേഡ് റോഡിൽ, അടുത്തത് ചർച്ച് സ്ട്രീറ്റിൽ
ബെംഗളൂരു: സ്ത്രീകൾക്ക് പാർക്കിങ് സൗകര്യമൊരുക്കി ബെംഗളൂരു മഹാനഗര പാലികയിലെ ബ്രിഗേഡ്സ് ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് അസോസിയേഷൻ. സ്ത്രീകളുടെ കാറുകൾ പാർക്ക് ചെയ്യാൻ പത്ത് സ്ലോട്ടുകളാണ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. 85 പാക്കിങ് സ്ലോട്ടുകളാണ് ഉള്ളത് ഇതിൽ ഇരുപത് ശതമനമാണ് സ്ത്രീകൾക്ക് വേണ്ടി മാത്രം റിസർവ്വ് ചെയ്തിരിക്കുന്നത്.
ബ്രിഗേഡ് റോഡിലെ ബാറ്റാ ഷോറൂം മുതൽ പൂമ ഷോറും വരെയാണ് പത്ത് പത്ത് പാർക്കിങ് സ്ലോട്ടുകൾ സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതി വെറും അഞ്ച് രുപ മാത്രമാണ് ഈടാക്കുന്നത്. രണ്ട് മുതൽ നാല് മണിക്കൂർ വരെ കാർ പാർക്ക് ചെയ്യുന്നതിന് പത്ത് രൂപ ഈടാക്കും. സുരക്ഷയ്ക്കായി സ്ത്രീകളുടെ പാർക്കിങ് സ്ഥലത്ത് സെക്യൂരിറ്റിയും സിസിടിവി ക്യാമറയും ഒരുക്കിയിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്കായുള്ള പുതിയ കാൽവെപ്പാണ് ഇതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുുകൊണ്ട് മേയർ സമ്പത് രാജ് പറഞ്ഞു. സ്ത്രീകൾക്കായുള്ള പാർക്കിങ് സൗകര്യം എത്രയും പെട്ടെന്ന് ചർച്ച് സ്ട്രീറ്റിലും ഒരുക്കുമെന്ന് മേയർ പറഞ്ഞു. ഗാന്ധി നഗറിൽ വരുന്ന മൾട്ടിപ്പിൾ പാർക്കിങ് കോംപ്ലക്സിൽ സ്ത്രാകൾക്കായി ഇരുപത്തഞ്ച് ശതമാനം പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.












Click it and Unblock the Notifications