Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിലെ ശമ്പളത്തേക്കാൾ 8 ലക്ഷം രൂപ കുറവ്, എന്നിട്ടും ടെക്കി തിരഞ്ഞെടുത്തത് ഹൈദരാബാദ്; കാരണം ഇതാണ്

ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി പലരെ സംബബന്ധിച്ചും സ്വപ്നതുല്യമായ അവസരങ്ങളായിരിക്കും. എന്നാൽ ഇന്നത്തെ തലമുറയിലെ പലർക്കും അതങ്ങനെയല്ല. കാരണം പണം മാത്രമല്ല മനസ്സമാധാനം, കുടുംബം, ജീവിതച്ചെലവ്, നഗരത്തിലെ സൗകര്യങ്ങൾ, വ്യക്തിപരമായ സന്തോഷം എന്നിവയ്ക്കും തുല്യ പ്രാധാന്യം അവർ നൽകുന്നുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഒരു ടെക്കിയുടെ പുതിയ തീരുമാനം ഈ ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

ടെക് പ്രൊഫഷണലായ മദൻ മോഹനാണ് തന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവിലെ ജോലിയിലേക്ക് മാറുന്നതിനുമുമ്പ് ബെംഗളൂരുവിൽ നിന്ന് 38 ലക്ഷം രൂപയുടെ വാർഷിക പാക്കേജും ഹൈദരാബാദിൽ നിന്ന് 30 ലക്ഷം രൂപയുടെ ഓഫറും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സാമ്പത്തികമായി നോക്കുമ്പോൾ ബെംഗളൂരു ഓഫറാണ് കൂടുതൽ ആകർഷകമായിരുന്നത്. എന്നിരുന്നാലും, 8 ലക്ഷം രൂപയുടെ വ്യത്യാസം അവഗണിച്ച് മദൻ തിരഞ്ഞെടുത്തത് ഹൈദരാബാദായിരുന്നു.

beng-1779127

ഈ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. "കൂടുതൽ ശമ്പളം കിട്ടുമ്പോൾ എന്തിനാണ് കുറവ് പാക്കേജ് സ്വീകരിച്ചത്?" എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ കൂടുതലായി ഉയർന്നത്. എന്നാൽ തന്റെ തീരുമാനം ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കിയല്ലെന്നും, ജോലിയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള ചിന്ത കൂടിയാണ് അതിന് പിന്നിലെന്നും മദൻ വിശദീകരിച്ചു.

ഏകദേശം 15 വർഷത്തോളം ഹൈദരാബാദിൽ ജീവിച്ച വ്യക്തിയാണ് മദൻ. കുടുംബവും അടുത്ത സുഹൃത്തുക്കളും അവിടെയായിരുന്നു. ഹൈദരാബാദിന്റെ ജീവിതശൈലി തന്നെ ഏറെ ആശ്വാസകരമാണെന്ന് മദൻ പറയുന്നു. മികച്ച ഭക്ഷണ സംസ്കാരം, താരതമ്യേന കുറഞ്ഞ ജീവിതച്ചെലവ്, ട്രാഫിക്കും തിരക്കുകളില്ല എന്നിവയാണ് അദ്ദേഹത്തെ ആ നഗരത്തിലേക്ക് കൂടുതൽ ആകർഷിച്ചത്. ഉയർന്ന ശമ്പളമൊക്കെ നല്ലതായിരിക്കാമെങ്കിലും അതിന് ഒപ്പമുള്ള ജീവിതച്ചെലവും മാനസിക സമ്മർദ്ദവും പലപ്പോഴും ആളുകൾ കണക്കാക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"ശമ്പളം മാത്രം ഉയർന്നാൽ ജീവിതത്തിന്റെ ഗുണമേന്മയും ഉയരും എന്നില്ല," എന്നാണ് മദന്റെ നിലപാട്. സമാധാനം, കുടുംബസാന്നിധ്യം, വൈകാരിക സ്ഥിരത, സ്വസ്ഥമായ ജീവിതരീതി എന്നിവ ദീർഘകാല സന്തോഷത്തിനും ആരോഗ്യത്തിനും കൂടുതൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

"എത്ര സമ്പാദിക്കുന്നു എന്നതിലുപരി എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്," എന്നാണ് തന്റെ തീരുമാനത്തെക്കുറിച്ച് മദൻ പറയുന്നത്. വിജയമെന്നത് ബാങ്ക് ബാലൻസ് വർധിപ്പിക്കുന്നത് മാത്രമല്ല, സുഖകരവും സ്ഥിരതയുള്ളതുമായ ജീവിതം ജീവിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലപ്പോൾ സമ്മർദ്ദം നിറഞ്ഞ ഉയർന്ന വരുമാനത്തേക്കാൾ മനസ്സമാധാനം നൽകുന്ന ജീവിതമാണ് കൂടുതൽ മൂല്യമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+