Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജനമായ സ്ഥലത്തുവെച്ച് ഡ്രൈവർ യുവതിയെ പീഡിപ്പിച്ചു; വസ്ത്രങ്ങൾ അഴിപ്പിച്ചു, നഗ്ന ചിത്രമെടുത്തു...

ബെംഗളൂരു: ഓല ടാക്സി ഡ്രൈവർ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ടാക്‌സിയുടെ ഡ്രൈവര്‍ വി. അരുണിനെയാണു ബെംഗളൂരു പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് സംഭവം നടന്നത്. ഇരുപതുകാരിയാണ് ഓല ഡ്രൈവറുടെ ആക്രമണത്തിന് ഇരയായത്. ആര്‍ക്കിടെക്ടായ ഇവര്‍ ജൂണ്‍ ഒന്നിനു പുലര്‍ച്ചെ ബെംഗളൂരുവില്‍നിന്നു മുംബൈയ്ക്കുള്ള വിമാനയാത്രയ്ക്കാണു ടാക്‌സി വിളിച്ചത്.

ഒറ്റയ്ക്കായിരുന്നു യുവതി ടാക്സിയിൽ. സ്ഥിരം റൂട്ടില്‍ നിന്ന് മാറി ഇയ്യാള്‍ ടാക്‌സി ഓടിക്കുകയും യുവതി അത് ചോദ്യം ചെയ്യുകയും ചെയ്തു. എളുപ്പ വഴിയാണെന്ന് പറഞ്ഞ് ഡ്രൈവർ അരുൺ യാത്ര തുടരുകയാായിരുന്നു. യാത്രക്കിടെ വിജനമായ സ്ഥലത്ത് നിർത്തി യുവതിയെ കാറിൽ നിന്ന് ഇറക്കി ആക്രമിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ കൂടുതൽ ആളുകളെ വിളിച്ച് കൂട്ടി കൂട്ടബലാത്സംഗം നടത്തുമെന്നും ഡ്രൈവർ യുവതിയെ ഭീഷണിപ്പെടുത്തി.

വിവസ്ത്രയാക്കി വീഡിയോ എടുത്തു

വിവസ്ത്രയാക്കി വീഡിയോ എടുത്തു

വിജനമായ സ്ഥലത്ത് കാർ നിർത്തി യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു. പിന്നീട് യുവതിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു.

യുവതി അവസരോചിതമായ ഇടപെടൽ

യുവതി അവസരോചിതമായ ഇടപെടൽ

സംഭവത്തിനു പിന്നാലെ പോലീസിന് ഇമെയില്‍ വഴിയായിരുന്നു യുവതി പരാതി നൽകിത്. അക്രമത്തിനിരയായ യുവതി ഒട്ടും വൈകാതെ പോലീസിനെ വിവരം അറിയിച്ചതാണു പ്രതിയെ വേഗത്തിൽ പിടികൂടാന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ അവസരോചിതമായ ഇടപെടലിന് പോലീസ് അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.

ഓല കമ്പനിക്കെതിരെ നോട്ടീസ്

ഓല കമ്പനിക്കെതിരെ നോട്ടീസ്


ഓല കമ്പനിക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ‘ഒല' ടാക്‌സിയുടെ ഡ്രൈവറായ വി അരുണിന് വെരിഫിക്കേഷൻ ഇല്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വെരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ‘ഒല' കമ്പനിയ്ക്കു പോലീസ് നോട്ടിസ് അയച്ചിരിക്കുന്നത്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതികൾക്ക് നേരെ ഇതിന് മുമ്പും അക്രമം ഉണ്ടായിരുന്നു.

യുവതി പരാതിയിൽ പറയുന്നു...

യുവതി പരാതിയിൽ പറയുന്നു...


പുലര്‍ച്ചെ രണ്ടുമണിയോടെ മുംബൈക്കുള്ള വിമാനത്തില്‍ പോകാനായാണ് കാര്‍ വിളിച്ചത്. തുടര്‍ന്ന് വേഗത്തിലെത്തുമെന്ന് വിശ്വസിപ്പിച്ച് ഡ്രൈവര്‍ മറ്റൊരു വഴിയിലൂടെ കാര്‍ കൊണ്ടുപോയി. പിന്നീട് വിജനമായസ്ഥലത്ത് കാര്‍ നിര്‍ത്തുകയും ഉള്ളില്‍നിന്ന് ലോക്ക് ചെയ്ത ശേഷം ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ആരോടും പറയില്ലെന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി, താന്‍ ഡ്രൈവറോട് അപേക്ഷിച്ചു. ഇത് വിശ്വസിച്ച ഡ്രൈവര്‍ വിമാനത്താവളത്തില്‍ ഇറക്കിയെന്നും യുവതി പരാതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+