ബെംഗളൂരുവില്‍ കൂടുതല്‍ ഇടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ്; പുതിയ സ്ഥലങ്ങളും നിരക്കുകളും ഇങ്ങനെ
ബെംഗളുരു നഗരത്തില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്. നമ്മ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ സജീവമാണെങ്കിലും നിരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലപ്പോഴും റോഡരികിലും കടകള്‍ക്കു മുന്നിലുമായി അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കാരണം കാല്‍നട യാത്രക്കാര്‍ പോലും വലിയ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്.
വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിന്റെ പലയിടങ്ങളിലും പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ റോഡിലെ അച്ചടക്കം കൂടുതല്‍ മെച്ചപ്പെടുത്താമെന്നാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി അധികൃതരുടെ പ്രതീക്ഷ.
നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, ഉയര്‍ന്ന ഗതാഗതക്കുരുക്കുള്ള മേഖലകള്‍ എന്നിവിടങ്ങള്‍ കണ്ടെത്തിയാണ് പെയ്ഡ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗതാഗതം സുഗമമാക്കുന്നതിന് പാര്‍ക്കിങ് ഫീസ് ഈടാക്കേണ്ട കൂടുതല്‍ തെരുവുകളും നഗരസഭാ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

പുതിയ പരിഷ്കാരം അനുസരിച്ച് വാഹനങ്ങള്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തിലും ദിവസേനയും മാസത്തിലുമായി പാസുകള്‍ ലഭ്യമാകും. തല്ക്കാലത്തേക്കുള്ള പാര്‍ക്കിങ്ങിന് മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള പാസും സ്ഥിരം യാത്രക്കാര്‍ക്കു വേണ്ടി ദിവസേനയുള്ള പാസുകളും ഒരു മാസത്തേക്കുള്ള പാസുകളും ലഭ്യമാക്കിയിരിക്കുന്നത്.
നാല് ചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിന് 15 രൂപയുമാണ് പ്രാഥമിക നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരം യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ കാറുകള്‍ക്ക് പ്രതിദിനം 150 രൂപ നിരക്കിലും ഇരുചക്ര വാഹനങ്ങള്‍ക്ക് 75 രൂപ നിരക്കിലും പാസുകള്‍ ലഭിക്കും. ഇതിനു പുറമെ കാറുകള്‍ക്ക് 3,000 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 1,500 രൂപയും നല്കി പ്രതിമാസ പാസുകളും സ്വന്തമാക്കാവുന്നതാണ്.
സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ കൊമേഴ്സ്യല്‍ സ്ട്രീറ്റ്, സഫിന പ്ലാസ, ഡിക്കന്‍സണ്‍ റോഡ്, ഇബ്രാഹിം സാഹിബ് സ്ട്രീറ്റ്, മില്ലേഴ്സ് റോഡ് ജംഗ്ഷന്, പ്ലാനറ്റോറിയം റോഡ്, സെന്റ് ജോണ്‍സ് റോഡ്, ബിവികെ അയ്യങ്കാര്‍ റോഡ് തുടങ്ങിയ പ്രധാന പാതകളില്‍ ഈ നിരക്കുകള്‍ ബാധകമാകും. ഇതുകൂടാതെ ഹെബ്ബാല്‍ ഡിവിഷനിലെ ടാങ്ക് ബണ്ട് റോഡ്, തരലബാലു റോഡ്, ഭൂപസാന്ദ്ര മെയിന്‍ റോഡ് എന്നിവയും യെലഹങ്ക ന്യൂ ടൗണിലെ സന്ദീപ് ഉണ്ണികൃഷ്ണ റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളും പെയ്ഡ് പാര്‍ക്കിങ് പരിധിയില്‍ വരും.
പുതുതായി കണ്ടെത്തിയ മല്ലേശ്വരത്തെ നാലാം മെയിന്‍ റോഡ്, സാമ്പിഗെ റോഡ്, എട്ടാം ക്രോസ് റോഡ്, പതിനെട്ടാം ക്രോസ് റോഡ്, പതിനഞ്ചാം ക്രോസ് റോഡ്, രണ്ടാം മെയിന്‍ റോഡ്, പതിനൊന്നാമത് ക്രോസ് റോഡ് ഉള്‍പ്പെടെ വിവിധ ക്രോസ് റോഡുകള്‍ എന്നിവിടങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. ഇന്ദിരാനഗറിലെ മഗ്രത്ത് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, 100 ഫീറ്റ് റോഡ്, കാസില്‍ സ്ട്രീറ്റ് തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലും ഇനി മുതല്‍ പാര്‍ക്കിങ്ങിന് പണം നല്‍കേണ്ടി വരും.
റോഡരികിലെ അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. അതേസമയം, ഉയര്‍ന്ന പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications