Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻജിനിൽ തകരാർ; ഗോ എയർ വിമാനം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: ബംഗളൂരുവിൽ നിന്ന് ബിഹാറിലെ പട്നയിലേക്ക് പോയ ഗോ എയർ വിമാനം നാഗ്പൂരിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൻ്റെ എൻജിനിൽ തകരാർ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. 139 യാത്രക്കാരുമായിട്ടാണ് വിമാനം ബംഗളൂരുവിൽ നിന്ന് പട്നയിലേക്ക് പോയത്. രാവിലെ 11.15 ഓടെ സുരക്ഷിതമായി വിമാനം തിരിച്ചിറക്കിയതായി നാഗ്പൂർ എയർപോർട്ട് ഡയറക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിമാനത്തിൻ്റെ എൻജിനുകളിലൊന്നിൽ തകരാർ കണ്ടതിനെ തുടർന്നാണ് പറന്നുയർന്ന പട്നയിലേക്കുള്ള വിമാനം തിരിച്ചിറക്കിയത്. എയർക്രാഫ്റ്റ് കൺട്രോൾ ബ്യൂറോയുടെ നിർദ്ദേശാനുസരണം തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പൈലറ്റിൻ്റെ അടിയന്തര നടപടി. എയർ ജി 8 - 873 വിമാനമാണ് ബംഗളൂരുവിൽ നിന്ന് പട് നയിലേക്ക് പറന്നത്.

 goair

എൻജിൻ തകരാർ കണ്ടതിനെ തുടർന്ന് വിമാനം നാഗ്പൂർ വഴിതിരിച്ചു വിടുകയായിരുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ് ഒ പി ) കൃത്യമായി പാലിച്ചാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകിയ ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നു. 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് പട്നയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.

കൃത്യസമയത്ത് ലക്ഷ്യ സ്ഥാനങ്ങളിൽ എത്താൻ കഴിയാതിരുന്ന വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാർക്കും ആവശ്യമായ സഹായങ്ങൾ ചെയ് തതായി ഗോ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനം സുരക്ഷിതമായിട്ടാണ് തിരിച്ചിറക്കിയതെന്നും നാഗ്പൂർ എയർപോർട്ട് ഡയറക്ടർ ആബിദ് നൂഹിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈകുന്നേരം 4.45ന് തടസ്സം നേരിട്ട യാത്രക്കാർക്കായി പ്രത്യേക വിമാന സർവിസ് വിമാനക്കമ്പനി ക്രമീകരിച്ചു. എയർ ക്രാഫ്റ്റ് എൻജിനീയറിങ് സംഘം വിമാനം പരിശോധിച്ചുവരികയാണെന്നും എന്താണ് തകരാർ സംഭവിക്കാൻ കാരണമായതെന്ന് വിശദമായ പരിശോധനകൾക്കു ശേഷം അറിയിക്കുമെന്നും ഗോ എയർ അധികൃതർ അറിയിച്ചു.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

Recommended Video

cmsvideo
    എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+