ബെംഗളൂരു ഡയറി സർക്കിൾ മുതൽ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗർഭ പാത മെയ് മാസം തുറക്കും

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ ഭൂഗർഭപാതയിൽ വൈകാതെ തന്നെ പരീക്ഷണ ഓട്ടം ആരംഭിച്ചേക്കും. ഇതിനായി കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റിയുടെ (സിഎംആർഎസ്) അനുമതി തേടിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു . കഴിഞ്ഞാഴ്ചയായിരുന്നു പിങ്ക് ലൈനിൻ്റെ ആദ്യഭാഗമായ എലവേറ്റഡ് മെട്രോ പാതയുടെ ഉദ്ഘാടനം കഴിഞ്ഞത്.

സ്വർണവില 84000ത്തിലേക്ക്? 7500 രൂപ കൂടി ഇടിയും..ഗ്രാം വില 10,566 ആകും?
സ്വർണവില 84000ത്തിലേക്ക്? 7500 രൂപ കൂടി ഇടിയും..ഗ്രാം വില 10,566 ആകും?

'പിങ്ക് ലൈനിൻ്റെ ഏറ്റവും അവസാന ഭാഗമായ എസ് ജി പാളയ സെക്ഷനിലെ ബഫർ ബാരിയർ നീക്കം ചെയ്യുന്നതിനായി സിഎംആർഎസിനോട് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന ഉടനെ പരീക്ഷണ ഓട്ടം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സമയത്ത് പരീക്ഷണ ഓട്ടം നടത്താനും ഞങ്ങൾ സജ്ജമാണ്', ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ പിസി ജാഫർ പറഞ്ഞു.

bengalurupinknews-6

ഭൂഗർഭപാതയിൽ പ്ലാറ്റ്ഫോം വാതിലുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ആകെയുള്ള 12 സ്റ്റേഷനുകളിൽ 10 എണ്ണത്തിനും ആവശ്യമായ സാമഗ്രികൾ കയറ്റി അയച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഇവിടെ ഇനി ഗ്ലാസ് പാനൽ മാത്രമാണ് സ്ഥാപിക്കാനുള്ളത്', ജാഫർ പറഞ്ഞു.

21.57 കിമി നീളുന്നതാണ് പിങ്ക് പാത. ഡയറി സർക്കിൾ, ലക്കാസന്ദ്ര, ലാംഗ്ഫോർഡ് ടൗൺ, നാഷണൽ മിലിട്ടറി സ്കൂൾ, എംജി റോഡ്, ശിവാജിനഗർ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, പോട്ടറി ടൗൺ, ടാനറി റോഡ്, വെങ്കടേശപുര, കടുഗൊണ്ടനഹള്ളി (കെജി ഹള്ളി), നാഗവാര എന്നിവയാണ് ഭൂഗർഭപാതയിൽ വരുന്ന സ്റ്റേഷനുകൾ. കലേന അഗ്രഹാര മുതൽ തവരേക്കര വരെ നീളുന്നതാണ് എലവേറ്റഡ് പാത. നവംബർ 13 നാണ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 6 സ്റ്റേഷനുകളാണ് ഈ പാതയിൽ ഉള്ളത്.

ബ്ലൂലൈൻ പാതയിൽ പരീക്ഷണ ഓട്ടം തുടങ്ങി

കെആർ പുരം മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെ നീളുന്ന ബ്ലൂലൈൻ പാതയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഇതിനോടകം തന്നെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. ബയ്യപ്പനഹള്ളി ഡിപ്പോയിൽ നിന്ന് ദൊഡ്ഡനെക്കുണ്ടി വരെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. നിലവിഷ വൈദ്യുതീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. തേഡ് ലൈനിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പരീക്ഷണ ഓട്ടം എച്ച്എസ്ആർ ലേ ഔട്ട് വരെയെങ്കിലും നടത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്',ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ പിസി ജാഫർ പറഞ്ഞു.

പിങ്ക് ലൈൻ ഭൂഗർഭപാതയും ബ്ലൂലൈൻ ഔട്ടർ റിംഗ് റോഡ് സ്ട്രെച്ചും മെയ് മാസത്തിൽ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്താമക്കി. ബ്ലൂലൈനിൻ്റെ ഔട്ടർ റിംഗ് റോഡ് സ്ട്രച്ചിൽ സെൻട്രൽ സിൽക്ക് ബോർഡ്, എച്ച്എസ്ആർ ലേഔട്ട്, അഗര, ബെല്ലന്തൂർ, കാടുബീസനഹള്ളി, മാറത്തഹള്ളി, ദൊഡ്ഡനെക്കുണ്ടി, കെആർ പുരം ഉൾപ്പെടെ 13 സ്റ്റേഷനുകളാണ് ഉള്ളത്.

പിങ്ക് ലൈനിലും ബ്ലൂ ലൈനിൽ പൂർണമായും കമ്മ്യൂണിക്കേഷൻസ്-ബേസ്ഡ് ട്രെയിൻ കൺട്രോൾ സിഗ്നലിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് റെയിൽവേ ബോർഡിൽ നിന്നും തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ബിഎംആർസിഎൽ വ്യക്തമാക്കി.

കൊല്ലം-തേനി ദേശീയപാത വികസനം; സംയുക്ത സ്ഥലപരിശോധന തുടങ്ങി
കൊല്ലം-തേനി ദേശീയപാത വികസനം; സംയുക്ത സ്ഥലപരിശോധന തുടങ്ങി

ഗ്രീൻ ലൈനിൽ പുതിയ ട്രെയിൻ

മെട്പോ ഗ്രീൻ ലൈനിൽ കൂടുതൽ ട്രെയിനുകൾ ഉടൻ വിന്യസിക്കുമെന്ന് ബിഎംആർസിഎൽ. 10 ട്രെയിൻ സെറ്റുകളാണ് ഇതുവരെ എത്തിയത്. ഇതിൽ മൂന്ന് ട്രെയിൻ സെറ്റുകൾ ഇതിനോടകം തന്നെ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. നാല് ട്രെയിനുകൾ ഡിസംബർ രണ്ടാം ആഴ്ചയോടെ വിന്യസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന മൂന്ന് ട്രെയിനുകൾ 2027 ജനുവരി ആദ്യ ആഴ്ച തന്നെ അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma