പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ കിടിലന്‍ പദ്ധതി: ബെംഗളൂരു പ്ലോഗ് റണ്‍ ഗാന്ധി ജയന്തി ദിനത്തില്‍!
ബെംഗളൂരു: നഗരത്തിലെ പ്ലാസ്റ്റിക് മാലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ബെംഗളുരു. ജോഗിംനിടെ മാലിന്യങ്ങള്‍ ശേഖരിച്ച് ബെംഗളരൂവിനെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനാണ് ബെംഗളൂരു പ്ലോഗ് റണ്‍ എന്ന പേരിലുള്ള ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് ഇത് നടപ്പിലാക്കുക.
കയ്യില്‍ ഒരു ബാഗുമായി ജോഗ് ചെയ്ത് തെരുവുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതാണ് ഈ പദ്ധതിയുടെ സ്വഭാവം. തുടര്‍ന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നിശ്ചയിച്ച ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യും. സ്വീഡനാണ് പ്ലോഗ്ഗിംഗിന്റെ ജന്മദേശം. ശരീരത്തിലെ അധിക കലോറി ഇല്ലാതാക്കുന്നതിനൊപ്പം മാലിന്യനിര്‍മാര്‍ജ്ജനം കൂടി സാധ്യമാകുമെന്നതാണ് വിദഗ്ധര്‍ പ്ലോഗിംഗിന്റെ പ്രധാന മേന്മയായി പറയുന്നത്. ഒരേ സമയം ശരീരത്തിനും പരിസ്ഥിതിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

പ്ലാസ്റ്റിക് ദ്രവിക്കുന്നതിന് നൂറ് വര്‍ഷങ്ങളോളം എടുക്കുന്നതിനാല്‍ പുനഃചംക്രമണമാണ് പ്ലാസ്റ്റിക് രഹിത പരിസ്ഥിതിക്ക് അനിവാര്യം. സമൂഹത്തിന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തുകയാണ് ഗോ നേറ്റീവ് നേതൃത്വം നല്കുന്ന ബെംഗളൂരു പ്ലോഗ് റണ്‍ പദ്ധതിയുടെ ലക്ഷ്യം. 2018 ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന പദ്ധതിക്ക് പ്രോത്സാഹനവുമായി ബിപിആര്‍ രംഗത്തെത്തിയിട്ടുണ്ട്.
-
കാത്തിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയിൽ അടുത്ത നീക്കം; 20 കി.മീക്ക് 3348 കോടിയുടെ ടെൻഡർ ക്ഷണിച്ചു -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications