കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ കിടിലന്‍ പദ്ധതി: ബെംഗളൂരു പ്ലോഗ് റണ്‍ ഗാന്ധി ജയന്തി ദിനത്തില്‍!

Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലെ പ്ലാസ്റ്റിക് മാലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ബെംഗളുരു. ജോഗിംനിടെ മാലിന്യങ്ങള്‍ ശേഖരിച്ച് ബെംഗളരൂവിനെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനാണ് ബെംഗളൂരു പ്ലോഗ് റണ്‍ എന്ന പേരിലുള്ള ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് ഇത് നടപ്പിലാക്കുക.

കയ്യില്‍ ഒരു ബാഗുമായി ജോഗ് ചെയ്ത് തെരുവുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതാണ് ഈ പദ്ധതിയുടെ സ്വഭാവം. തുടര്‍ന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നിശ്ചയിച്ച ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യും. സ്വീഡനാണ് പ്ലോഗ്ഗിംഗിന്റെ ജന്മദേശം. ശരീരത്തിലെ അധിക കലോറി ഇല്ലാതാക്കുന്നതിനൊപ്പം മാലിന്യനിര്‍മാര്‍ജ്ജനം കൂടി സാധ്യമാകുമെന്നതാണ് വിദഗ്ധര്‍ പ്ലോഗിംഗിന്റെ പ്രധാന മേന്മയായി പറയുന്നത്. ഒരേ സമയം ശരീരത്തിനും പരിസ്ഥിതിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

plogging-1536780

പ്ലാസ്റ്റിക് ദ്രവിക്കുന്നതിന് നൂറ് വര്‍ഷങ്ങളോളം എടുക്കുന്നതിനാല്‍ പുനഃചംക്രമണമാണ് പ്ലാസ്റ്റിക് രഹിത പരിസ്ഥിതിക്ക് അനിവാര്യം. സമൂഹത്തിന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തുകയാണ് ഗോ നേറ്റീവ് നേതൃത്വം നല്‍കുന്ന ബെംഗളൂരു പ്ലോഗ് റണ്‍ പദ്ധതിയുടെ ലക്ഷ്യം. 2018 ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന പദ്ധതിക്ക് പ്രോത്സാഹനവുമായി ബിപിആര്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
In a bid to clean the plastic waste in the city, a plog run event will be organised in Bengaluru on October 2. The event is aimed at making city plastic free by jogging and picking up dry plastic litter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X