യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചു; ബംഗളൂരുവിൽ ഡെലിവറി ഏജന്റ് അറസ്റ്റിൽ

ബംഗളൂരു നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും ലൈംഗിക അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷിതമെന്ന് കരുതിയിരുന്ന ഐടി മേഖലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾക്കുള്ളിൽ പോലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നത് നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. ഇതിന് അടിവരയിടുന്ന ഏറ്റവും പുതിയതും ഞെട്ടിക്കുന്നതുമായ ഒരു സംഭവമാണ് ഇപ്പോൾ മാറത്തഹള്ളിയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്.

യുവതി താമസിക്കുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിൽ. വിജയ് മല്ലികാർജുൻ കാമത്ത് എന്ന ഇരുപത്തിരണ്ടുകാരനായ പ്രതിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽൈ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. തനിക്കുണ്ടായ അതിക്രൂരമായ അനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ വീഡിയോ സഹിതം പങ്കുവെച്ചതോടെയാണ് സംഭവം പൊതുസമൂഹത്തിൽ വലിയ ചർച്ചയായത്.

യുവതി വ്യക്തമാക്കുന്നതനുസരിച്ച്, വീട്ടിൽ ഒരു പാർസൽ ഡെലിവറി ചെയ്യാനായി എത്തിയതായിരുന്നു ഈ ഏജന്റ്. സാധനം കൈമാറിയ ശേഷം അടിയന്തര ആവശ്യമാണെന്നും ഫ്ലാറ്റിലെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ അപരിചിതരായ ആളുകളെ വീട്ടിൽ കയറ്റാൻ തനിക്ക് താല്പര്യമില്ലെന്ന് യുവതി ആവർത്തിച്ച് വ്യക്തമാക്കുകയും വളരെ മാന്യമായിത്തന്നെ ഇയാളോട് വിസമ്മതം അറിയിക്കുകയും ചെയ്തു. അടിയന്തര സാഹചര്യമാണെങ്കിൽ തൊട്ടടുത്തുള്ള മറ്റ് പുരുഷന്മാരായ അയൽക്കാരോട് സഹായം ചോദിക്കാനും യുവതി നിർദ്ദേശിച്ചു. എന്നാൽ യുവതിയുടെ വിലക്കുകളെ പൂർണ്ണമായും അവഗണിച്ച ഡെലിവറി ഏജന്റ്, തന്റെ ചെരുപ്പുകൾ പുറത്തൂരി വെച്ച് ബലമായി ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

bengaluru-75051783841365 jpg

ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയ പ്രതി, യുവതിക്ക് നേരെ തിരിയുകയും തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് അശ്ലീലച്ചുവയോടെ പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്വന്തം വീട്ടിൽ വെച്ചുണ്ടായ ഈ അപ്രതീക്ഷിത അതിക്രമത്തിൽ താൻ പൂർണ്ണമായും ഭയന്നുപോയെന്നും ക്രൂരമായി അപമാനിക്കപ്പെട്ടതായും യുവതി പറയുന്നു. ഒരു സ്ത്രീ 'വേണ്ട' എന്ന് പറഞ്ഞാൽ അവിടെ ആ സംഭാഷണം അവസാനിക്കേണ്ടതാണെന്നും മറ്റൊരാളുടെ അതിരുകൾ ഭേദിക്കാനോ അവരുടെ അനുവാദമില്ലാതെ വീട്ടിൽ കയറാനോ ആർക്കും അവകാശമില്ലെന്നും യുവതി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

സംഭവം നടക്കുന്ന സമയത്ത് വലിയ ഭീതിയിലായിരുന്നെങ്കിലും തന്റെ സുരക്ഷ ഉറപ്പാക്കാൻ യുവതി സംയമനത്തോടെ പ്രവർത്തിച്ചു. മൊബൈൽ ഫോണിന്റെ ക്യാമറ ഓൺ ചെയ്തു വെക്കുകയും ഏത് നിമിഷവും പുറത്തേക്ക് ഓടി രക്ഷപ്പെടാനും മറ്റുള്ളവരുടെ സഹായം തേടാനുമായി ഫ്ലാറ്റിന്റെ പ്രധാന വാതിൽ പൂർണ്ണമായി തുറന്നിട്ട് അതിനടുത്തായി നിലയുറപ്പിക്കുകയും ചെയ്തു. സ്ത്രീ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന ഇത്തരം സംഭവങ്ങൾ സ്വന്തം വീടിനുള്ളിൽ പോലും ഉണ്ടാകുന്നത് അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്ന് യുവതി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഈ സംഭവം വലിയ രീതിയിൽ പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ബംഗളൂരു പോലീസ് വിഷയത്തിൽ നേരിട്ട് ഇടപെട്ടതും മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ഉടൻ തന്നെ വലയിലാക്കിയതും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൈറ്റ്ഫീൽഡ് ഡിസിപി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q