ബെംഗളൂരിൽ 9 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും; വലഞ്ഞ് നഗരവാസികൾ.. പവർകട്ട് സമയം അറിയാം
ബെംഗളൂരുവിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. 31 വരെയാണ് വൈദ്യുതി മുടക്കം. വിവിധ സബ്‌സ്റ്റേഷനുകളിലും 11 kV ഫീഡർ ലൈനുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് 23 മുതൽ 9 ദിവസത്തേക്ക് വൈദ്യുതി മുടക്കം ഏർപ്പെടുത്തിയത്.
രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് വൈദ്യുതി മുടക്ക്. ഇത് ഒമ്പത് ദിവസത്തേക്ക് എട്ട് മണിക്കൂർ നീണ്ടുനിൽക്കും. എന്നിരുന്നാലും, ഓരോ പ്രദേശത്തെയും ജോലിയുടെ പുരോഗതി അനുസരിച്ച് സമയത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ബെസ്കോം അറിയിച്ചു.

ബനശങ്കരി, ജെ.പി. നഗർ, ജയനഗർ, ബി.ടി.എം. ലേഔട്ട്, വിജയനഗർ, നാഗർഭാവി, രാജരാജേശ്വരി നഗർ, കെംഗേരി, ചന്ദ്ര ലേഔട്ട്, വിദ്യാരാണ്യപുര, യെലഹങ്ക, എച്ച്.എസ്.ആർ. ലേഔട്ട്, കോറമംഗല, ഇന്ദിരാനഗർ, മഹാദേവപുര, കെ.ആർ. പുരം, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവയാണ് വൈദ്യുതി മുടങ്ങുന്ന ഇടങ്ങൾ. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ബെംഗളൂരു റോഡ്, കനംപള്ളി, പ്രഭാകർ ലേഔട്ട്, ഗുണ്ടപ്പ ലേഔട്ട്, അഞ്ജനി ലേഔട്ട് റോയൽ സർക്കിൾ, താലൂക്ക് ഓഫീസ്, സിറ്റി മുനിസിപ്പൽ കൗൺസിൽ, കോടതി പരിസരം, ആശ്രയ ലേഔട്ട്, കെമ്പമ്മ ലേഔട്ട്, വെങ്കടഗിരി ഫോർട്ട്, ഫിൽട്ടർ ബെഡ് സർക്കിൾ, ടാങ്ക് ബണ്ട് റോഡ്, ടീച്ചേഴ്സ് കോളനി, തിമ്മസന്ദ്ര (വാർഡ് നമ്പർ 31), ബാഗേപള്ളി സർക്കിൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസപ്പെടും
തുംകുരുവിലും വൈദ്യു മുടങ്ങും
ബെസ്കോം ക്യത്സന്ദ്രാ ഉപവിഭാഗത്തിന് കീഴിൽ തുമകരു ജില്ലയിൽ 24, 25 തീയതികളിൽ വൈദ്യുതി മുടങ്ങും. ലിങ്ക് ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. ഹോളക്കല്ലു, ഹുള്ളേനാഹള്ളി, വിരുപാസാന്ദ്ര, നെരാലപുര, സാസലു, മാസ്കൽ എന്നീ ഗ്രാമങ്ങളെ ഇത് ബാധിക്കും.
കഴിഞ്ഞ രണ്ട് മാസമായി ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം സാധാരണമാണ്. വാരാന്ത്യങ്ങളിൽ പ്രത്യേകിച്ച് എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വലച്ചിരുന്നു. ഓഗസ്റ്റ് മുതൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (KPTCL) ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയും (BESCOM) നഗരങ്ങളിൽ വൈദ്യുതി മുടക്കം സംബന്ധിച്ച് നോട്ടീസുകൾ പുറത്തിറക്കുന്നുണ്ട്. പതിവ് അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യ നവീകരണവുമാണ് ഇതിന് കാരണമായി പറയുന്നത്.
, ഈ വൈദ്യുതി മുടക്കങ്ങൾ 'ലോഡ് ഷെഡിംഗ്' അല്ലെന്നാണ്കർണാടക ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മറിച്ച്, KPTCL-ന്റെയും BESCOM-ന്റെയും ദീർഘകാലമായി തീർപ്പാക്കാത്ത അറ്റകുറ്റപ്പണി ഭാഗമാണിതെന്നും ജീവനക്കാർ പറയുന്നു.












Click it and Unblock the Notifications