Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ ഇന്ന് വൈദ്യുതി മുടങ്ങും.. നഗരത്തിന്റെ പ്രധാന മേഖലകളിലെല്ലാം 9 മണിക്കൂര്‍ വരെ പവര്‍കട്ട്

ബെംഗളൂരു നഗരത്തിലെ വിവിധ മേഖലകളില്‍ ഇന്ന് ദീര്‍ഘനേരം വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തുന്ന അത്യാവശ്യ അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും കാരണമാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ പകുതിയിലധികം ഭാഗങ്ങളിലും 6 മുതല്‍ 9 മണിക്കൂര്‍ വരെ വൈദ്യുതി വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ട്.

സ്വര്‍ണത്തിന് വന്‍വിലക്കുറവ്... ഇടിഞ്ഞത് 28% ത്തോളം! സംഭവിക്കുന്നത് ഇത്
സ്വര്‍ണത്തിന് വന്‍വിലക്കുറവ്... ഇടിഞ്ഞത് 28% ത്തോളം! സംഭവിക്കുന്നത് ഇത്

വെള്ളിയാഴ്ച തന്നെ ബെസ്‌കോം ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് കേന്ദ്രങ്ങള്‍ (സി.ബി.ഡി), വിവരസാങ്കേതിക മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകള്‍, നഗരപ്രാന്തങ്ങളിലെ വലിയ ജനവാസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ ക്രമീകരണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ശനിയാഴ്ചകളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരെയും നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഈ പവര്‍കട്ട് കാര്യമായി ബാധിച്ചേക്കാം.

Bengaluru Power Cut

കെ പി ടി സി എല്‍ സബ് സ്റ്റേഷനുകളുടെ നവീകരണം, ട്രാന്‍സ്‌ഫോര്‍മറുകളുടെ വാര്‍ഷിക മെയിന്റനന്‍സ്, ലൈനുകളിലെ പ്രതിബന്ധങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയ സുപ്രധാന സാങ്കേതിക ജോലികളാണ് ഇന്ന് ചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ നിന്ന് വിഭിന്നമായി നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത്തരം കെ പി ടി സി എല്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മലപ്പുറം ജില്ല വിഭജിക്കേണ്ട; മലബാര്‍ കേന്ദ്രഭരണപ്രദേശമാക്കണം; വിഎച്ച്പി
മലപ്പുറം ജില്ല വിഭജിക്കേണ്ട; മലബാര്‍ കേന്ദ്രഭരണപ്രദേശമാക്കണം; വിഎച്ച്പി

ബെംഗളൂരുവിന്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന എംജി റോഡ് പരിസരങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളിലൊന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ വാണിജ്യ സമുച്ചയങ്ങളും ഓഫീസുകളും തിങ്ങിപ്പാര്‍ക്കുന്ന റെസിഡന്‍സി റോഡ്, ലാവെല്ലെ റോഡ്, വാള്‍ട്ടണ്‍ റോഡ്, വിറ്റല്‍ മല്യ റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, കസ്തൂര്‍ബ റോഡ്, സെന്റ് മാര്‍ക്ക്‌സ് റോഡ്, ക്വീന്‍സ് സര്‍ക്കിള്‍, ഐടിസി ഹോട്ടല്‍ പരിസരം എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കില്ല.

കെപിടിസിഎല്ലിന്റെ 66/11 കെവി മാസ്റ്റര്‍ യൂണിറ്റ് സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുന്നത്. സമാനമായി കിഴക്കന്‍ ബെംഗളൂരു മേഖലയിലെ ഡൊംലൂര്‍, കോടിഹള്ളി, ഡൊംലൂര്‍ വില്ലേജ്, യോഗാനന്ദ ലേഔട്ട്, പരമഹംസ റോഡ്, ദൂപ്പനഹള്ളി, ഹാല്‍ (ആറാം മെയിന്‍ വരെ), ഇഎസ്‌ഐ ആശുപത്രി പരിസരം, 100 ഫീറ്റ് റോഡ്, സലാര്‍പുരിയ ടെക് പാര്‍ക്ക്, ജെആര്‍ആര്‍ ലേഔട്ട്, ഡയമണ്ട് ഡിസ്ട്രിക്റ്റ് തുടങ്ങിയ ഭാഗങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പവര്‍കട്ട് ബാധിക്കും.

ഭാഗ്യദേവത കൂടെയുണ്ടാകും.. ഈ രാശിക്കാര്‍ക്കിനി 2 മാസത്തേക്ക് ആഡംബര ജീവിതം
ഭാഗ്യദേവത കൂടെയുണ്ടാകും.. ഈ രാശിക്കാര്‍ക്കിനി 2 മാസത്തേക്ക് ആഡംബര ജീവിതം

ഇവ കൂടാതെ ജോഗുപാളയ മെയിന്‍ റോഡ്, റാങ്ക കോര്‍ട്ട്, ആര്‍ട്ടിലറി റോഡ്, ഗൗതംപുര, കേംബ്രിഡ്ജ് റോഡ്, ആര്‍എംഇസഡ് മില്ലേനിയം, ഹലസൂരു, ട്രിനിറ്റി സര്‍ക്കിള്‍, ഇന്ദിരാനഗര്‍ ഒന്നാം ഘട്ടം, ഹാല്‍, ഓള്‍ഡ് മദ്രാസ് റോഡ്, ബെന്നിഗനഹള്ളി, എ. നാരായണപുര, ബി. നാരായണപുര, വര്‍ത്തൂര്‍ റോഡ്, കസ്തൂരിനഗര്‍, ഭുവനേശ്വരി നഗര്‍ എന്നീ പരിസരങ്ങളിലും ഈ സമയം വൈദ്യുതി വിതരണം പൂര്‍ണമായും മുടങ്ങും.

ബെംഗളൂരുവിലെ പ്രധാന റെസിഡന്‍ഷ്യല്‍ ലേഔട്ടുകളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി വിതരണത്തില്‍ തടസം നേരിടുകയെന്ന് ബെസ്‌കോം വ്യക്തമാക്കി. 66/11 കെ.വി രാജരാജേശ്വരിനഗര്‍, ബനശങ്കരി സബ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ജോലികളാണ് പവര്‍കട്ടിന് കാരണം. ഭരത് ലേഔട്ട്, പാതാളമ്മ ക്ഷേത്രത്തിന് പുറക് വശം, ഹാപ്പി വാലി ലേഔട്ട്, വിനായക ലേഔട്ട്, ഉത്തരാഹള്ളി, അപ്പയ്യ സ്വാമി ലേഔട്ട്, വദ്ദരപാളയ, ബനശങ്കരി അഞ്ചാം ഘട്ടം, പൂര്‍ണപ്രജ്ഞ ലേഔട്ട്, മന്ത്രി ആല്‍പൈന്‍, ദ്വാരക നഗര്‍, ബനശങ്കരി ആറാം ഘട്ടം എന്നിവ ബാധിക്കപ്പെടുന്ന പ്രധാന സ്ഥലങ്ങളാണ്.

ഇതോടൊപ്പം 80 ഫീറ്റ് റോഡ്, ശ്രീനഗര, ഹൊസകെരെഹള്ളി, വീരഭദ്ര നഗര, എഎക്‌സ് കോളനി, എന്‍.ടി.വൈ ലേഔട്ട്, ത്യാഗരാജ നഗര്‍, ബസവനഗുഡി, ബി.എസ്.കെ മൂന്നാം ഘട്ടം, കത്രിഗുപ്പെ, ഗിരിനഗര്‍ നാലാം ഘട്ടം, ഐ.ടി.ഐ ലേഔട്ട്, 100 ഫീറ്റ് റിംഗ് റോഡ്, കാമാഖ്യ സബ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഈ സമയം വൈദ്യുതി ലഭ്യമാകില്ല.

വലിയ തോതില്‍ മലയാളികള്‍ അടക്കം വാടകയ്ക്ക് താമസിക്കുന്ന പ്രദേശങ്ങളാണ് ഈ ബെല്‍റ്റില്‍ ഭൂരിഭാഗവും. ബെംഗളൂരുവിലെ ഏറ്റവും നീണ്ട പവര്‍കട്ട് വരുന്നത് ഐടി മേഖലകളായ വൈറ്റ്ഫീല്‍ഡ്, കുന്ദലഹള്ളി പരിസരങ്ങളിലാണ്. കാപ്ജെമിനി ഓഫീസ് പരിസരം, ഐഗേറ്റ് സര്‍ക്കിള്‍, കുന്ദലഹള്ളി മെയിന്‍ റോഡ്, ഗ്രാഫൈറ്റ് സര്‍ക്കിള്‍, ആര്‍.എം.ഇസഡ് നെക്സ്റ്റ് എന്നിവയുള്‍പ്പെടുന്ന വലിയ ടെക് പാര്‍ക്കുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പവര്‍കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രാന്‍സ്‌ഫോര്‍മര്‍ മെയിന്റനന്‍സിന്റെ ഭാഗമായി ഒമ്പത് മണിക്കൂറോളമാണ് ഇവിടെ തടസ്സം നേരിടുന്നത്. വടക്കന്‍ ബെംഗളൂരു മേഖലയിലെ നിര്‍ണായക കേന്ദ്രങ്ങളില്‍ എട്ട് മണിക്കൂറോളമാണ് പവര്‍ ഷട്ട്ഡൗണ്‍ ഉണ്ടാവുക. ഹെബ്ബാള്‍ കെമ്പാപുര, വിനായക ലേഔട്ട്, ചിരഞ്ജീവി ലേഔട്ട്, ചാമുണ്ഡേശ്വരി ലേഔട്ട്, റോയല്‍ എന്‍ക്ലേവ്, മേസ്ത്രി പാളയ, തനിസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും.

ഇവിടുത്തെ ട്രാന്‍സ്‌ഫോര്‍മര്‍ ബേകളുടെ അറ്റകുറ്റപ്പണികളാണ് ഈ തടസ്സത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വടക്കന്‍ ഭാഗത്തെ പ്രധാന മെഡിക്കല്‍ കേന്ദ്രങ്ങളിലൊന്നായ രാമയ്യ ഹോസ്പിറ്റല്‍ പരിസരം, പൈപ്പ് ലൈന്‍ റോഡ്, എം.എസ്.ആര്‍ നഗര്‍, ബി.ഇ.എല്‍ റോഡ്, എ.ജി.എസ് ലേഔട്ട്, ഐ.എസ്.ആര്‍.ഒ, സുപ്രധാന റെസിഡന്‍ഷ്യല്‍ സോണായ ഡോളേഴ്‌സ് കോളനി എന്നിവടങ്ങളിലെ ഉപഭോക്താക്കളെയും വൈദ്യുതി തടസം ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+