സഹോദരിയുടെ മകളെ രണ്ടുവര്‍ഷം പീഡിപ്പിച്ച സര്‍വകലാശാല വിസി അറസ്റ്റില്‍
ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം മരുമകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍വകലാശാല വൈസ് ചാന്‍സലറെ അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ അലയന്‍സ് എന്ന സ്വകാര്യ സര്‍വകലാശാല വൈസ്ചാന്‍സലറായ മധുകര്‍ ജി അങ്കുറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്.
മകളെ രണ്ടുവര്‍ഷത്തോളമായി സഹോദരന്‍ പീഡിപ്പിക്കുന്നെന്നുകാട്ടി യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കെതിരെ 376 ആം വകുപ്പ് പ്രകാരം കേസെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

മധുകര്‍ ജോലി ചെയ്യുന്ന സര്‍വകലാശാലയില്‍ 2011 മുതല്‍ ഭരണനിയന്ത്രണ വിഭാഗത്തില്‍ ജോലിയെടുക്കുകയായിരുന്നു പീഡനത്തിനിരയായ സ്ത്രീ. വിവാഹമോചനം നേടിയ മധുകര്‍ സഹോദരിയുടെ മകളുമായി അടുക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നെന്ന് പറയുന്നു.
വിവാഹ വാഗ്ദാനത്തില്‍ നിന്നും മധുകര്‍ പിന്മാറിയതോടെ യുവതി വിഷാദരോഗത്തിനിടമയായെന്ന് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ യുവതിയെ ചികിത്സയ്ക്ക് വിധേയയാക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ മധുകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.












Click it and Unblock the Notifications