Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ സ്വത്ത് നികുതി കൂടുമോ? എലിവേറ്റഡ് കൊറിഡോർ പദ്ധതിയെ ചൊല്ലി ആശയക്കുഴപ്പം; വിശദീകരണവുമായി ബി-സ്മൈൽ

ബെംഗളൂരുവിൽ നിർമിക്കാൻ ഒരുങ്ങുന്ന 5.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കൊറിഡോർ പദ്ധതിക്കായി സ്വത്ത് നികുതി വർധിപ്പിക്കുമെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈൽ). പദ്ധതിക്കായി അധിക സ്വത്ത് നികുതി ഈടാക്കില്ലെന്നും 1,300 കോടി രൂപ ചെലവ് വരുന്ന പദ്ധതി സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ചാണ് നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

ഓൾഡ് മദ്രാസ് റോഡിനെയും ഹൊസൂർ റോഡിനെയും ഇന്ദിരാനഗർ വഴി ബന്ധിപ്പിക്കുന്ന 5.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കൊറിഡോറിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) സ്വത്ത് നികുതിയിലൂടെ പദ്ധതിച്ചെലവിന്റെ ഒരു ഭാഗം കണ്ടെത്താമെന്ന നിർദേശം ഉൾപ്പെട്ടിരുന്നതോടെയാണ് വിവാദം ഉയർന്നത്. പദ്ധതിക്ക് വാല്യു ക്യാപ്ചർ ഫിനാൻസിങ് (വിസിഎഫ്) മാതൃക ഉപയോഗിക്കില്ലെന്ന് ബി-സ്മൈൽ ടെക്നിക്കൽ ഡയറക്ടർ ബി എസ് പ്രഹ്ലാദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അടിസ്ഥാന സൗകര്യ വികസനം മൂലം ഒരു പ്രദേശത്തെ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യം ഉയരുമ്പോൾ അതിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കുന്ന ആശയമാണ് വി സി എഫ്. എന്നാൽ ഈ എലിവേറ്റഡ് കൊറിഡോർ പദ്ധതിക്ക് ആ രീതി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

engalurunews2

അതേസമയം, ഡി പി ആറിലെ 'ഇംപ്ലിമെന്റേഷൻ അപ്രോച്ച്' എന്ന ഭാഗത്ത് മറ്റൊരു നിർദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബി ബി എം പി) ഈടാക്കുന്ന വാർഷിക സ്വത്ത് നികുതിയിൽ ചെറിയൊരു അധിക നികുതി ഉൾപ്പെടുത്താമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എലിവേറ്റഡ് കൊറിഡോർ യാഥാർഥ്യമാകുന്നതോടെ സമീപ പ്രദേശങ്ങളിലെ സ്വത്തുക്കളുടെ മൂല്യം ഉയരുമെന്നും, ആ മൂല്യവർധനയുടെ ചെറിയൊരു ഭാഗം അധിക നികുതിയായി സമാഹരിച്ച് പദ്ധതിയുടെ ചെലവ് തിരിച്ചുപിടിക്കാമെന്നുമാണ് നിർദേശം.

ഈ അധിക തുക അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി വായ്പ തിരിച്ചടയ്ക്കാനുമാണെന്ന് ജനങ്ങളോട് വ്യക്തമായി വിശദീകരിച്ചാൽ പൊതുജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടാനാകുമെന്നും ഡിപിആറിൽ പരാമർശിക്കുന്നുണ്ട്. ഡിപിആറിലെ ഈ നിർദേശങ്ങളാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതെന്ന് പ്രഹ്ലാദ് വിശദീകരിച്ചു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഉദാഹരണമായി ചേർത്ത ആശയങ്ങൾ മാത്രമാണെന്നും അവയ്ക്ക് നിയമപരമായ പ്രാബല്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നിലവിൽ ചർച്ചയിലുള്ള വി സി എഫ് കരട് നിർദേശങ്ങൾ സ്വത്ത് നികുതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും, വാർഷിക സ്വത്ത് നികുതി വർധിപ്പിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+