ബെംഗളൂരു റെയില്‍വേ സ്റ്റേഷനുകള്‍ ഇങ്ങനെ പോയാല്‍ മതിയോ? യാത്രക്കാരുടെ സുരക്ഷയ്ക്ക് അടിമുടി മാറ്റങ്ങള്‍
ബെംഗളൂരു: യാത്രക്കാര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ കുത്തനെ വര്‍ധിച്ചതിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഗവണ്മെന്റ് റെയില്‍വേ പൊലീസ്. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് റെയില്‍വേയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെഎസ്ആര് ബെംഗളൂരു (മെജസ്റ്റിക്), എസ്.എം.വി.ടി ബെംഗളൂരു, യശ്വന്ത്പുര, ബെംഗളൂരു കന്റോണ്‍മെന്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ ചലനങ്ങളും നിരീക്ഷിക്കാന്‍ ഇത് ഏറ്റവും അനിവാര്യമാണെന്ന് റെയില്‍വേ പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ഇതുകൂടാതെ, സ്റ്റേഷനിലെ ഇരുട്ടുള്ള ഭാഗങ്ങളിലും വാഹങ്ങളുടെ പാര്‍ക്കിംഗ് ഏരിയകളിലും കൂടുതല്‍ വിളക്കുകള്‍ സ്ഥാപിച്ച് വെളിച്ചം ഉറപ്പാക്കണം. ഇത് രാത്രി യാത്രക്കാരുടെ സുരക്ഷിത്വത്തിന് ഏറെ അത്യാവശ്യമാണ്.

സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കണം. ബാഗേജ് സ്കാനറുകളും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകള്‍ക്കുള്ളിലും പൊലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കണം.
എസ്എംവിടി ബെംഗളൂരു സ്റ്റേഷനില്‍ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ 21 വയസുള്ള യാത്രക്കാരനെ അബോധാവസ്ഥയിലാക്കി ആഭരണങ്ങളും 35,000 രൂപയും ട്രെയിനില്‍ നിന്ന് മോഷ്ടിച്ചിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് മോഷ്ടാക്കളെ പൊലീസ് കണ്ടെത്തിയത്. ഇവരില്‍ നിന്ന് പണം, ഹനുമാന് വിഗ്രഹം പതിച്ച സ്വര്‍ണ ലോക്കറ്റ്, 18 ഗ്രാമുള്ള സ്വര്‍ണ ചെയിന്‍, എട്ടു ഗ്രാമുള്ള സ്വര്‍ണ മോതിരം, രണ്ട് വിവോ മൊബൈല്‍ ഫോണുകള്‍, യാത്രക്കാരെ മയക്കാന്‍ ഉപയോഗിക്കുന്ന 23 ടാബ്ലെറ്റുകള് എന്നിവ പിടിച്ചെടുത്തു. ഇവര്‍ ട്രെയിനുകളില്‍ തുടര്‍ച്ചയായ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബെംഗളൂരു സര്‍ക്കാര്‍ റെയില്‍വേ പൊലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
യാത്രക്കാരുടെ ബാഗുകള്‍ മോഷണം പോകുന്നത് തടയാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും ഈ നടപടികള്‍ സഹായിക്കുമെന്ന് റെയില്‍വേ പൊലീസ് അധികൃതര്‍ പറഞ്ഞു. റെയില്‍വേയുടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഈ മാറ്റങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
-
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
ബെംഗളൂരു അല്ല, ഇനി ജോധ്പൂരിലേക്ക്; വന്ദേഭാരത് എക്സ്പ്രസ് റെഡി, 608 പേര്‍ക്ക് യാത്ര ചെയ്യാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications