ബെംഗളൂരു കൂട്ടബലാല്‍സംഗം; അന്വേഷണം കേരളത്തിലേക്ക്, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു...
ബെംഗളൂരു: 22കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി കയറ്റുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇന്ന് തെളിവെടുപ്പിനിടെയാണ് രണ്ടു പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരെ പോലീസ് കാലിന് വെടിവച്ച് വീഴ്ത്തി. ഇരുവരും ചികില്‍സയിലാണ്. വ്യാഴാഴ്ചയാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ ആറ് പ്രതികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം തെളിവെടുപ്പിന് പീഡനം നടന്ന സ്ഥലത്ത് എത്തിച്ചത് ഇന്ന് രാവിലെയാണ്. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിസിപി ശ്രണപ്പ എസ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

അറസ്റ്റിലായ പ്രതികളും ഇരയും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. യുവതി ഇപ്പോള്‍ കര്‍ണാടകത്തിലില്ല. അവരെ ബെംഗളരൂവിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ചോദ്യം ചെയ്യലില്‍ പ്രതികളുടെ രഹസ്യനീക്കങ്ങള്‍ സംബന്ധിച്ച് സൂചന കിട്ടിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പ്രതികള്‍. ഇവരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബെംഗളൂരു കേസുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്. സംഘത്തില്‍പ്പെട്ട ചിലര്‍ കേരളത്തിലുണ്ടെന്നാണ പ്രതികള്‍ പറഞ്ഞത്. അന്വേഷണം വ്യാപിപിക്കുമെന്നും കേന്ദ്ര മന്ത്രി സൂചിപ്പിച്ചു.
Recommended Video
ആറ് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും. പീഡനം, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അസം പോലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications