ബെംഗളൂരു വിയര്‍ക്കുന്നു: വേനലാരംഭത്തില്‍ തന്നെ താപനില 37.3 ഡിഗ്രി സെല്‍ഷ്യസ്
ബെംഗളൂരു: വേനല്‍ തുടങ്ങി ആദ്യ ദിവസം തന്നെ കനത്ത താപനിലയില്‍ വെന്തുരുകി ബെംഗളൂരു. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയാണ് ബെംഗളൂരുവില്‍ മാര്‍ച്ച് 7 കടന്ന് പോയത്. 1996ല്‍ 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയ കൂടിയ താപനില. 2017ല്‍ 37.2 ഡിഗ്രി സെല്‍ഷ്യസും 2018 ല്‍ 34.1 ആയിരുന്നു കൂടിയ താപനില. കഴിഞ്ഞ നൂറ്റാണ്ടിലെ ശരാരശി താപനില31.1 ഡിഗ്രി സെല്‍ഷ്യസും.
എരിതീയില്‍നിന്ന് വറ ചട്ടിയിലേക്ക്: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുവാന്‍ സാധ്യത!!
2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില കിഴക്കന്‍ തരംഗത്തിനാലാണെന്ന് പറയുന്നു. ഇതിന്റെ അഭാവവും തെളിഞ്ഞ ആകാശവും കാരണം താപനില 3536 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാന്‍ ഇടയാക്കുന്നു. ബെംഗളൂരുവില്‍ ആ വര്‍ഷം താപനില ഉയര്‍ന്ന തോതിലാണെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞിരുന്നു. കിഴക്കന്‍ തരംഗത്തിന്റെ സ്ഥിതി അനുസരിച്ചായിരിക്കും വരുന്ന ദിവസങ്ങളിലെ അന്തരീക്ഷോഷ്മാവ് എന്ന് പറയുന്നു. തെക്കന്‍ ദ്വീപിലേക്ക് കിഴക്കന്‍ തരംഗം പോകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ചൂട് വ്യത്യാസപ്പടും.
എന്നാല്‍ മാര്‍ച്ച് ആരംഭത്തില്‍തന്നെ അത്യുഷ്ണം ഈരംഭിച്ചതിനാല് ഏറെ ബുദ്ധിമുട്ടിലാണ് ജനങ്ങള്‍. ഉഷ്ണ തരംഗം അനുഭവപ്പെടുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് വരെ ദുഷ്കരമായിരിക്കയാണ്. ആഗോള തലത്തില്‍ ഉയരുന്ന അന്തരീക്ഷ ഊഷ്മാവും കാലാവസ്ഥ വ്യതിയാനവും വലിയ തോതില്‍ ബാധിച്ചിരിക്കയാണ്. വേനല്‍ ചൂട് കൂടുന്നതിനാല്‍ തൊഴിലാളികളടക്കം കനത്ത ജാഗ്രത പാലിക്കണമെന്ന് പറയുന്നു.