ബെംഗളൂരിൽ നാളേയും വൈദ്യുതി മുടങ്ങും; ബാധിക്കുന്നത് ഈ പ്രദേശങ്ങളെ..മുന്നറിയിപ്പുമായി ബെസ്കോം
ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും. അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് ബെസ്കോ അറിയിച്ചു. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. സോളദേവനഹള്ളി സബ് സ്റ്റേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.
രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും വൈദ്യുതി തടസ്സപ്പെടുക. വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം

തരാബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസരഗട്ട, ബിലിജജി, ദ്വാരകാനഗർ; ചിക്കബാനാവർ, മാരുതി നഗർ, ഗണപതി നഗർ, ശാന്തിനഗർ, ബ്രദേഴ്സ് കോളനി, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര ലേഔട്ട്, സസുവേഘട്ട, ഗുഡ്ഡാദഹള്ളി; ദാസേനഹള്ളി, തോട്ടക്കരെ ബസവണ്ണ ക്ഷേത്രം, ഹൊസഹള്ളി പാലിയ; സിഡിപിഒ, ഡാനിഷ് ഫാം, കെഎംഎഫ്, അനിമൽ ഹസ്ബൻഡറി, ഗുണി അഗ്രഹാര എന്നീ പ്രദേശങ്ങളിലും തടസ്സങ്ങൾ ഉണ്ടാകും.
സോമശീഥിഹള്ളി, ഗണിഗാരഹള്ളി, കരേഗുഡ്ഡാ ലൈൻ ഫീഡർ, കെ.ടി. പുര; സീതാകെംപനഹള്ളി, സ്റ്റേറ്റ് ഫിഷറീസ്, ലിംഗനഹള്ളി, മടപ്പനഹള്ളി; കലേനാഹള്ളി, ശിവകോട്ടെ ഗ്രാമം, മാവള്ളിപുര, കൊണ്ടശെട്ടിഹള്ളി; മധുഗിരീവഹള്ളി, കുരുബനഹള്ളി, പാക്കേഗൗഡനപാളയ.
രാഘവേന്ദ്ര ധാം, ബൈലക്കരെ, ആചാര്യ കോളേജ് മെയിൻ റോഡ്, അച്യുത് നഗർ; സോളദേവനഹള്ളി, സമീപ പ്രദേശങ്ങൾ എന്നിവയും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.
അറ്റകുറ്റപ്പണിയുടെ സമയത്ത് സഹകരിക്കണമെന്ന് ബെസ്കോം പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം കുറയ്ക്കാനും അത്യാവശ്യ ജോലികൾ മുൻകൂട്ടി ചെയ്തുതീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
എത്രയും വേഗം പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണം സുഗമമായി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സഹായത്തിനായി ആളുകൾക്ക് ഉപഭോക്തൃ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.
ബെംഗളൂരുവിൽ അറ്റകുറ്റപ്പണികൾ കാരണമുള്ള വൈദ്യുതി മുടക്കം സാധാരണമാണെങ്കിലും, സോളദേവനഹള്ളി സബ് സെന്ററിന് കീഴിലുള്ള വലിയൊരു പ്രദേശത്തെ ഈ തടസ്സം വലിയ വിഭാഗം ആുകളെ കാര്യമായി ബാധിക്കും. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബല്ലപുര, കോലാർ, ദാവൻഗെരെ, തുമകുരു, ചിത്രദുർഗ, രാമനഗര ഉൾപ്പെടെ കർണാടകയിലെ എട്ട് ജില്ലകളിലെ വൈദ്യുതി വിതരണച്ചുമതല BESCOM-നാണ്. 41,092 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള 207 ലക്ഷത്തിലധികം ആളുകൾക്കാണ് തങ്ങളുടെ സേവനം ലഭിക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications