ബെംഗളൂരു നിവാസികൾ പെട്ടു; 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും, 150 രൂപ..വിവരങ്ങൾ ഇങ്ങനെ
ബെംഗളൂരു നഗരത്തിൽ പേ-ആൻഡ്-പാർക്ക് സംവിധാനം പുനഃസ്ഥാപിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) . ആറ് പാക്കേജുകളിലായി 23 ഇടനാഴികളിൽ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റും (CBD) ഇതിൽ ഉൾപ്പെടുന്നു.
ട്രാഫിക് തിരക്ക് കുറയ്ക്കുക, അനധികൃത പാർക്കിംഗ് തടയുക, വാർഷിക വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് ജിബിഎയുടെ ലക്ഷ്യങ്ങൾ. ഈ 23 ഇടനാഴികളിൽ നിന്ന് പ്രതിവർഷം 16 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

ആദ്യഘട്ടത്തിൽ ബെംഗളൂരു സെൻട്രൽ, വെസ്റ്റ്, സൗത്ത് സിറ്റി കോർപ്പറേഷനുകളിൽ ഈ സംവിധാനം നടപ്പാക്കും. പിന്നീട് നഗരത്തിലുടനീളം ഇത് വ്യാപിപ്പിക്കുമെന്ന് ജിബിഎ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു അറിയിച്ചു. 'ടെൻഡറുകൾ ശനിയാഴ്ച തുറക്കും. എം.ജി. റോഡിൽ ഈ സംവിധാനം ഇതിനോടകം നിലവിലുണ്ട്',എം. മഹേശ്വർ റാവു വ്യക്തമാക്കി.
'ടെൻഡറുകൾ നൽകിക്കഴിഞ്ഞാൽ സെന്റ് ജോൺസ് റോഡ്, ചർച്ച് സ്ട്രീറ്റ്, ടാങ്ക് ബണ്ട് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, മെയിൻ ഗാർഡ് റോഡ്, ശങ്കർ മഠം, പമ്പ മഹാകവി റോഡ്, ഡിക്കിൻസൺ റോഡ്, ബിവികെ അയ്യങ്കാർ റോഡ്, വസവി റോഡ്, വാണി വിലാസ് റോഡ്, കനകപുര ഡയഗണൽ റോഡ്, പ്ലാനറ്റേറിയം, മില്ലേഴ്സ് റോഡ്, പാട്ടലംമ, മരിയപ്പ റോഡ് എന്നിവിടങ്ങളിലും പേ-ആൻഡ്-പാർക്ക് സംവിധാനം നിലവിൽ വരും', റാവു കൂട്ടിച്ചേർത്തു. വരുമാനത്തിനപ്പുറം ഓൺലൈൻ പാർക്കിംഗ് സ്ലോട്ടുകളും ലഭ്യമാകും. ഫീസ് ശേഖരണ ചുമതല സ്വകാര്യ ഓപ്പറേറ്റർമാർക്കാണ്. കാറുകൾക്ക് മണിക്കൂറിന് 30 രൂപ, പ്രതിദിനം 150 രൂപ; ഇരുചക്രവാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപ, പ്രതിദിനം 75 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
പാർക്കിംഗ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി
കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ പാർക്കിംഗ്, പിക്കപ്പ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (BIAL) സർക്കാർ നിർദ്ദേശം നൽകി. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി വാഹനങ്ങൾ അറൈവൽ ഗേറ്റുകൾ വരെ എത്താൻ അനുവദിക്കണമെന്ന് ഉത്തരവിൽ പറയുന്നു. യാത്രക്കാരിൽ നിന്നുള്ള വ്യാപക പരാതികളെ തുടർന്നാണ് നടപടി.
ഒരാഴ്ചയ്ക്കുള്ളിൽ മാറ്റങ്ങൾ നിലവിൽ വരും. ബിയാലിൻ്റെ തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് തൃപ്തിയുണ്ട്, ചർച്ചകളെത്തുടർന്ന് ചില മാറ്റങ്ങൾ അംഗീകരിച്ചു. യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങൾ P4-ൽ പാർക്ക് ചെയ്യാൻ സമ്മതിച്ചെങ്കിലും, വാഹനങ്ങൾ അറൈവൽ ഗേറ്റുകളിലേക്ക് എത്തണം. യാത്രക്കാർ പാർക്കിംഗ് സ്ഥലത്തേക്ക് നടക്കേണ്ടി വരരുത്', ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞു. നേരത്തെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങളെ അറൈവൽ ഗേറ്റുകളിൽ നിന്ന് നിയന്ത്രിച്ചതെന്നാണ് ബിയാൽ വിശദീകരിച്ചത്. ഒരേ സമയം ഏകദേശം 100 കാറുകൾ അറൈവൽ ഏരിയയിലേക്ക് പ്രവേശിക്കുകയും യാത്രക്കാരെ കയറ്റിക്കഴിഞ്ഞാൽ പുറത്തുപോകാൻ 10 മിനിറ്റ് വരെ സമയമെടുക്കുകയും ചെയ്തിരുന്നുവെന്നും ബിയാൽ പറഞ്ഞിരുന്നു
യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനോട് (KSTDC) ടെർമിനൽ 1-ലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനക്ഷമമാക്കാനും സർക്കാർ ആവശ്യപ്പെട്ടതായി ശാലിനി പറഞ്ഞു. മഞ്ഞബോർഡ് വാഹന ഓപ്പറേറ്റർമാരും ടാക്സി ഡ്രൈവർമാരും ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലളിതമാക്കാൻ കെഎസ്ടിഡിസിക്ക് ദ്ദേശം നൽകിയതായും ചീഫ് സെക്രട്ടറി അറിയിച്ചു. "എല്ലാ സേവന ദാതാക്കൾക്കും തുല്യത ഉറപ്പാക്കാൻ ഞാൻ BIAL-നോടും KSTDC മാനേജിംഗ് ഡയറക്ടറോടും സംസാരിച്ചു," അവർ കൂട്ടിച്ചേർത്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications